സിജെപിക്കെതിരായ സരിന്റെ പരാമർശം; കടുത്ത അതൃപ്തിയിൽ സിപിഎം, പിഴവ് പറ്റിയെന്ന് വിശദീകരണം
തിരുവനന്തപുരം:സിജെപിക്ക് എതിരായ സരിന്റെ പരാമർശത്തിൽ സിപിഎമ്മിന് കടുത്ത അതൃപ്തി. പിഴവ് പറ്റിയെന്ന് നേതാക്കളോട് സരിൻ വിശദീകരിച്ചിട്ടുണ്ട്. എന്ത് തിരുത്തൽ നടപടിക്കും വിധേയനാകാമെന്നും എം എ ബേബി ഉൾപ്പെടെയുള്ള നേതാക്കളോട് സരിൻ വിശദമാക്കി. സിജെപി ആർ എസ് എസ് പദ്ധതിയാണെന്ന് സരിൻ ദില്ലിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞത് വലിയ വിവാദമായിരുന്നു. എസ് എഫ് ഐയും സിപിഎമ്മും സിജെപി സമരത്തിനൊപ്പം അണിചേർന്ന ശേഷമാണ് സരിന് സമരത്തെ തള്ളിപ്പറഞ്ഞത്. സിജെപിയെ വിശ്വസിച്ചിരിക്കരുത്.
അത് ഒരു ഗൂഡാലോചനയാണെന്ന് ജനം തിരിച്ചറിയും. ജന്തർ മന്ദറിൽ സമരം ചെയ്യാൻ സിജെപി അനുവാദം ചോദിക്കുന്നത് നാടകമാണ്. അവർക്ക് വേണ്ടത് മറ്റ് പലതുമാണെന്ന് സംശയമുണ്ട്. മാധ്യമങ്ങളോട് പറഞ്ഞത് തന്റെ പാർട്ടി നിലപാടല്ലെന്നും, അത് നാക്കുപിഴയാണെന്നും വ്യക്തമാക്കി അദ്ദേഹം പിന്നീട് ഖേദം പ്രകടിപ്പിച്ചു. ഇത് ആർഎസ്എസ് പദ്ധതിയാണെന്ന് പറഞ്ഞതും സരിൻ തിരുത്തിയിരുന്നു.
إرسال تعليق