Join News @ Iritty Whats App Group

കുടുംബത്തോടൊപ്പം ഉല്ലാസയാത്രയ്ക്കെത്തിയ അഞ്ചു വയസുകാരൻ കൊയിലാണ്ടി അകലാപ്പുഴയിൽ ഹൗസ്ബോട്ടിൽ നിന്ന് വീണ് മരിച്ചു

കുടുംബത്തോടൊപ്പം ഉല്ലാസയാത്രയ്ക്കെത്തിയ അഞ്ചു വയസുകാരൻ കൊയിലാണ്ടി അകലാപ്പുഴയിൽ ഹൗസ്ബോട്ടിൽ നിന്ന് വീണ് മരിച്ചു


കോഴിക്കോട്: കൊയിലാണ്ടി അകലാപ്പുഴയിൽ ഹൗസ്ബോട്ടിൽ നിന്ന് പുഴയിലേക്ക് വീണ് അഞ്ചു വയസുകാരൻ മരിച്ചു. ഓമശ്ശേരി നടമ്മൽ പൊയിൽ മേലെ തിരിയം കൊട്ടുമ്മൽ കുന്നുമ്മൽ ഹാരിസിന്‍റെയും മറിയം സുനൈനയുടെയും മകൻ മുഹമ്മദ് ഐസം ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം.

കുടുംബത്തോടൊപ്പം ഉല്ലാസയാത്രയ്ക്കെത്തിയ കുട്ടി ഹൗസ്ബോട്ട് യാത്രയ്ക്കിടെ അബദ്ധത്തിൽ പുഴയിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി കുട്ടിയെ കരയിലെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആലിൻതറ റബ്ബാനിയ കിൻസ് ഇംഗ്ലിഷ് സ്കൂളിലെ എൽകെജി വിദ്യാർഥിയാണ്. സഹോദരൻ: യമിൻ അബ്ദുള്ള.

Post a Comment

أحدث أقدم
Join Our Whats App Group