Join News @ Iritty Whats App Group

ചികിത്സാ പിഴവിനെത്തുടർന്ന് രോഗി മരിച്ചതായി പരാതി; സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ, കേസെടുത്ത് പൊലീസ്

ചികിത്സാ പിഴവിനെത്തുടർന്ന് രോഗി മരിച്ചതായി പരാതി; സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ, കേസെടുത്ത് പൊലീസ്


കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സാ പിഴവിനെത്തുടർന്ന് രോഗി മരിച്ചതായി പരാതി. ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു. വടകര മന്ദരത്തൂർ സ്വദേശിനി തങ്കമണി (49)യാണ് ഇന്നലെ വൈകിട്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് മരിച്ചത്. അഞ്ചാം തീയതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എട്ടിനാണ് ശസ്ത്രക്രിയ നടത്തിയത്. ഒമ്പതിന് വാര്‍ഡിൽ പ്രവേശിപ്പിച്ചു. ഒമ്പതിന് രാത്രി തന്നെ ബ്ലീഡിംഗ്, ഛർദ്ദി, വയറിളക്കം എന്നിവ ഉണ്ടായി. 10ന് ഐസിയുവിലേക്ക് വീണ്ടും മാറ്റി. 10ന് വീണ്ടും ശസ്‌ത്രക്രിയ നടത്തി. ഇന്നലെ വൈകിട്ട് അഞ്ചിനാണ് തങ്കമണി മരിച്ചത്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

Post a Comment

أحدث أقدم
Join Our Whats App Group