വയനാട് തലപ്പുഴയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ജീപ്പിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. തലപ്പുഴ മക്കിമലയിലാണ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. മക്കിമല സ്വദേശികളായ റാണി (53) ശ്രീലത (45) സന്ധ്യ (20) ബിന്‍സി (26)വിസ്മയ (12) ജീപ്പ് ഡ്രൈവര്‍ പത്മരാജ് (35) എന്നിവരാണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്. പരിക്കേറ്റവരെ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
വളവിൽ തിരിയവെ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞു; അഞ്ചു യാത്രക്കാരും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ
News@Iritty
0
إرسال تعليق