3 ലക്ഷം ശമ്പളം, ഫ്ലാറ്റ് അടക്കം സൗകര്യങ്ങൾ, നുസ്രത്തിന് വമ്പൻ വാഗ്ദാനം; ഇതുവരെയും ജോലിയിൽ പ്രവേശിച്ചില്ല, വിവാദം കെട്ടടങ്ങുന്നില്ല
പാറ്റ്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഹിജാബ് നീക്കം ചെയ്ത സംഭവത്തെത്തുടർന്ന് വിവാദത്തിലായ ഡോക്ടർ നുസ്രത്ത് പർവീൺ ഇതുവരെ ജോലിയിൽ പ്രവേശിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം ഏഴ് മണി വരെ അവർ ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എന്നാൽ ജോലിയിൽ പ്രവേശിക്കാനുള്ള അവസാന തീയതി ഡിസംബർ 20ന് ശേഷവും നീട്ടി നൽകിയിട്ടുണ്ടെന്നും പാറ്റ്ന സിവിൽ സർജൻ അവിനാഷ് കുമാർ സിംഗ് വ്യക്തമാക്കി. പാറ്റ്ന സദറിലെ സബൽപൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് നുസ്രത്തിന് നിയമനം ലഭിച്ചിരുന്നത്. ഈ ആഴ്ച ആദ്യം നടന്ന നിയമന ഉത്തരവ് വിതരണ ചടങ്ങിൽ വെച്ചാണ് മുഖ്യമന്ത്രി നിതീഷ് കുമാർ ഡോക്ടറുടെ മുഖാവരണം മാറ്റിയത്.
ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചെങ്കിലും സംഭവത്തെ പ്രതിരോധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തി. മുഖ്യമന്ത്രിയും വിദ്യാർത്ഥിനിയും തമ്മിലുള്ള ബന്ധത്തെ അച്ഛനും മകളും തമ്മിലുള്ള സ്നേഹമായി കാണണമെന്നും ഇതിൽ വിവാദത്തിന്‍റെ കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, നുസ്രത്തിന്‍റെ കുടുംബം മുഖ്യമന്ത്രിയോടോ സർക്കാരിനോടോ ദേഷ്യത്തിലല്ല എന്നാണ് നുസ്രത്ത് പർവീൺ പഠിക്കുന്ന ഗവൺമെന്‍റ് തിബ്ബി കോളേജ് പ്രിൻസിപ്പൽ മഹ്ഫൂസുർ റഹ്മാൻ പറയുന്നത്
إرسال تعليق