തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ എന്‍ഐഎയിലേക്ക്. ഡപ്യൂട്ടേഷനില്‍ എന്‍ഐഎ ഐജിയായാണ് നിയമനം. ഇത് സംബന്ധിച്ച് അണ്ടര്‍ സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങി. അഞ്ച് വര്‍ഷത്തേക്കാണ് ഡെപ്യുട്ടേഷന്‍.
സംസ്ഥാനത്തെ ചുമതലകളില്‍ നിന്ന് അദ്ദേഹത്തിന് വിടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രആഭ്യന്ത്ര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി. നേരത്തെ നര്‍കോട്ടിക് ആന്‍ഡ് കണ്‍ഡ്രോള്‍ ബ്യൂറോയിലേക്ക് അദ്ദേഹം ഡെപ്യുട്ടേഷന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷെ എന്‍ഐഎയിലേക്ക് അനുവദിക്കുകയായിരുന്നു. വിജയ് സാഖറെ പോകുന്ന സാഹചര്യത്തില്‍ മനോജ് എബ്രഹാമിന് ക്രമസമാധാനത്തിന്റെ ചുമതല നല്‍കിയേക്കുമെന്നാണ് അറിയുന്നത്.
ഇടതുസര്‍ക്കാരിന്റെ വിശ്വസ്തരായ ഉദ്യോഗസ്ഥരില്‍ ഒരാളായാണ് വിജയ് സാഖറെയെ കരുതപ്പെടുന്നത്. സ്വര്‍ണക്കത്തു കേസില്‍ മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചു എന്ന ആരോപണം സ്വപ്ന സുരേഷ് സാഖറെയ്ക്കെതിരേ ഉയര്‍ത്തിയിരുന്നു.
إرسال تعليق