വയനാട്: മാനന്തവാടി ഡിവൈഎസ്‍പി ഓഫീസിലേക്ക് മാർച്ച് നടത്തിയ 86 പിഎഫ്ഐ പ്രവർത്തകർ റിമാൻ്റിൽ. 14 ദിവസത്തേക്ക് മാനന്തവാടി മജിസ്‌ട്രേറ്റ് കോടതിയാണ് 86 പേരെ റിമാൻ്റ് ചെയ്തത്. പ്രതികളെ കണ്ണൂരിലെ ജയിലുകളിലേക്ക് മാറ്റും. പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. അതേസമയം ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 308 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1287 പേര്‍ അറസ്റ്റിലായി. 834 പേരെ കരുതല്‍ തടങ്കലിലാക്കി
മാനന്തവാടി ഡിവൈഎസ്‍പി ഓഫീസിലേക്ക് മാര്‍ച്ച്,86 പിഎഫ്ഐ പ്രവർത്തകര്‍ റിമാൻ്റില്‍,കണ്ണൂരിലെ ജയിലുകളിലക്ക് മാറ്റും
News@Iritty
0
إرسال تعليق