Join News @ Iritty Whats App Group

‘പുതിയ കേരളത്തെ അവതരിപ്പിക്കും, കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ജാഥ നടത്തും’; വി ഡി സതീശൻ

‘പുതിയ കേരളത്തെ അവതരിപ്പിക്കും, കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ജാഥ നടത്തും’; വി ഡി സതീശൻ


പുതിയ കേരളത്തെ അവതരിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഫെബ്രുവരിയിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ജാഥ നടത്തുമെന്നും പ്രതിപക്ഷ നേതാവ് ജാഥ നയിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. അതേസമയം നിയമസഭ സീറ്റ് ചർച്ച ഉടൻ ആരംഭിക്കുമെന്നും യുഡിഫ് അടിത്തറ വിപുലീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

ഇപ്പോൾ കാണുന്ന യുഡിഫ് ആയിരിക്കില്ല നിയമസഭ തിരഞ്ഞെടുപ്പിൽ എന്ന് പറഞ്ഞ വി ഡി സതീശൻ പതിറ്റാണ്ടുകളായി ഇടത് സഹായത്രികർ യുഡിഫിൽ എത്തുമെന്നും കൂട്ടിച്ചേർത്തു. അടിത്തറ വിപുലീകരണം രാഷ്ട്രീയ പാർട്ടികളെ ചേർക്കൽ അല്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. അതിനിടെ അക്രമം രാഷ്ട്രീയം അവസാനിപ്പിക്കാൻ സിപിഐഎം തയ്യാറാകണമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. ഇല്ലെങ്കിൽ ജനം കൂടുതൽ വെറുക്കുമെന്നും പ്രതിപക്ഷ നേതാവ് ഓർമിപ്പിച്ചു.

സഹകരണ സംഘങ്ങളിൽ നിന്ന് 10000 കോടി സർക്കാർ കടമെടുക്കാൻ തീരുമാനിച്ചു. ബലമായി വാങ്ങാൻ ആണ് തീരുമാനം. അത് സഹകരണ സംവിധാനത്തെ ബാധിക്കും. നിരുപധിക പിന്തുണ ആണ്. ഒരു ആവശ്യവും അവർ മുന്നോട്ട് വച്ചിട്ടില്ല.ആരുമായും ചർച്ചക്ക് യുഡിഫ് പോകുന്നില്ല. ഇങ്ങോട്ട് വന്നവരുമായിട്ടാണ് ചർച്ച. CPIM ആയിട്ടോ BJP ആയിട്ടോ സഹകരിക്കേണ്ടതില്ല. എന്തിന് സഹകരിക്കണം ? സർക്കാരിനെതിരായ വെറുപ്പ് പ്രതിഫലിക്കുക ഇനി അല്ലേ. തിളക്കമാർന്ന വിജയം യുഡിഫ് നേടുമെന്നും വി ഡി സതീശൻ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group