Join News @ Iritty Whats App Group

അശോക് ഗഹലോട്ടിനെ പിന്തുണക്കുന്ന 90 കോണ്‍ഗ്രസ് എം എല്‍ എമാര്‍ സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ചു.

അശോക് ഗെഹലോട്ടിനെ പിന്തുണക്കുന്ന 90 കോണ്‍ഗ്രസ് എം എല്‍ എ മാര്‍ സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ചു. ഇന്ന് രാത്രി ഒമ്പത് മണിയോടെ നിയമസഭാ സ്പീക്കര്‍ പി സി ജോഷിയെ കണ്ട എം എല്‍ എ മാരാണ് സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ചത്. സച്ചിന്‍ പൈലറ്റിനെ ഒരു കാരണവശാലും മുഖ്യമന്ത്രിയായി അംഗീകരിക്കാന്‍ കഴിയുകയില്ലന്ന് എം എല്‍ എ മാര്‍ വ്യക്തമാക്കി. ഇതോടെ രാജസ്ഥാനിലെ രാഷ്ടീയ പ്രതിസന്ധി നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

അശോക് ഗെഹ്ലോട്ടിന്റെ വിശ്വസ്തനായ മന്ത്രി ശാന്തി ധരിവാളിന്റെ വീട്ടില്‍ വച്ചാണ് എം എല്‍ എ മാര്‍ സംയുക്തമായി രാജിക്കത്ത് തെയ്യാറാക്കിയത്. ഇതോടെ സച്ചിന്‍ പൈലറ്റിന്റെ മുഖ്യമന്ത്രി മോഹത്തിന് മേല്‍ കരിനിഴല്‍ വീണിരിക്കുകയാണ്. അതേ സമയം ഒരാള്‍ക്ക് ഒരു പദിവിമാത്രമേ അനുവദിക്കുകയുള്ളുവെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉറച്ച് നില്‍ക്കുകയാണ്.

ഗെഹലോട്ടിനെ പിന്തുണക്കുന്ന എം എല്‍ എമാര്‍ രാജി സമര്‍പ്പിക്കുമെന്ന് ഇന്ന് ഉച്ചക്ക് തന്നെ പ്രഖ്യാപിച്ചിരുന്നു. ഒത്ത് തീര്‍പ്പ്് ചര്‍ച്ചകള്‍ക്കായി സോണിയാഗാന്ധി ചുമതലപ്പെടുത്തിയിരുന്ന മല്ലികാര്‍ജ്ജുന ഖാര്‍ഗെ എം എല്‍ എ മാരുമായി ഓണ്‍ലൈന്‍ മീറ്റിംഗ് നടത്തിയിരുന്നെങ്കിലും സച്ചിന്‍ പൈലറ്റിനെ അംഗീകരിക്കില്ലന്ന നിലപാടില്‍ അവര്‍ ഉറച്ച് നില്‍ക്കുകയാണ്.

Post a Comment

أحدث أقدم
Join Our Whats App Group