Join News @ Iritty Whats App Group

ഫെയർനസ് ക്രീമുകൾ ഉൾപ്പെടെയുള്ള സൗന്ദര്യവർധക വസ്തുക്കളുടെ വിൽപ്പനയ്ക്ക് ഇനി ലൈസൻസ് നിർബന്ധമാക്കാൻ ആരോഗ്യവകുപ്പ്; ഓൺലൈൻ വിപണനത്തിനും നിയന്ത്രണം വരുന്നു

ഫെയർനസ് ക്രീമുകൾ ഉൾപ്പെടെയുള്ള സൗന്ദര്യവർധക വസ്തുക്കളുടെ വിൽപ്പനയ്ക്ക് ഇനി ലൈസൻസ് നിർബന്ധമാക്കാൻ ആരോഗ്യവകുപ്പ്; ഓൺലൈൻ വിപണനത്തിനും നിയന്ത്രണം വരുന്നു


സൗന്ദര്യവർധക വസ്തുക്കളുടെ വിൽപ്പനയും വിതരണവും നിയന്ത്രിക്കാൻ കർശന നടപടികളുമായി സംസ്ഥാന ആരോഗ്യവകുപ്പ്. ഫെയർനസ് ക്രീമുകൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. നിലവിൽ സൗന്ദര്യവർധക വസ്തുക്കളുടെ നിർമാണത്തിന് മാത്രമാണ് ലൈസൻസ് നിർബന്ധം. എന്നാൽ ഇനി മുതൽ കേരളത്തിൽ ഇവ വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനും ലൈസൻസും രജിസ്ട്രേഷനും ഏർപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നത്.

ഓൺലൈൻ വിൽപ്പനയ്ക്കും പ്രത്യേക നിയന്ത്രണങ്ങൾ കൊണ്ടുവരും. ഇതിന്റെ ഭാഗമായി വിശദമായ മാർഗരേഖ തയ്യാറാക്കും. പുതിയ സംവിധാനത്തിന്റെ സാധ്യതകളും നടപടികളും പരിശോധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, മരുന്നുകളുടെ പാർശ്വഫലങ്ങൾ നിരീക്ഷിക്കാനും റിപ്പോർട്ട് ചെയ്യാനും വിപുലമായ സംവിധാനം ഒരുക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര നിരീക്ഷണ കേന്ദ്രങ്ങളെയും സംസ്ഥാനത്തെ സർക്കാർ ആശുപത്രികളെയും ഏകോപിപ്പിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. പാർശ്വഫലങ്ങൾ വിലയിരുത്താൻ വിദഗ്ധർ ഉൾപ്പെട്ട പ്രത്യേക ഉപദേശക സമിതിയും രൂപീകരിക്കും. ആന്റിബയോട്ടിക്കുകൾ, പ്രമേഹം, കാൻസർ തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകൾക്കും കുട്ടികൾക്കുള്ള മരുന്നുകൾക്കും പ്രത്യേക നിരീക്ഷണമുണ്ടാകും.

ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ എന്നിവർക്ക് പുറമെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മരുന്നുകളുടെ പാർശ്വഫലങ്ങൾ നേരിട്ട് റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കും. ഇതിനായി പ്രത്യേക ഓൺലൈൻ പരാതി പരിഹാര സംവിധാനം സജ്ജമാക്കും. മരുന്നുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അനധികൃതവും നിയന്ത്രണമില്ലാത്തതുമായ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ വിപണനവും തടയുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം.

Post a Comment

أحدث أقدم
Join Our Whats App Group