Join News @ Iritty Whats App Group

'ആചാരങ്ങൾക്ക് മുകളിലാണ് നിയമം': നിർണായക വിധി പുറപ്പെടുവിച്ച് കേരള ഹൈക്കോടതി; കന്യാസ്ത്രീക്ക് പിതൃസ്വത്തിൽ അനന്തരാവകാശം നിഷേധിക്കാനാവില്ല

'ആചാരങ്ങൾക്ക് മുകളിലാണ് നിയമം': നിർണായക വിധി പുറപ്പെടുവിച്ച് കേരള ഹൈക്കോടതി; കന്യാസ്ത്രീക്ക് പിതൃസ്വത്തിൽ അനന്തരാവകാശം നിഷേധിക്കാനാവില്ല


കൊച്ചി: സന്യാസിനിയായതിന്റെ പേരിൽ അനന്തരാവകാശം നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി ഉത്തരവ്. മതപരമായ സന്യാസജീവിതം സ്വീകരിച്ച ഒരാൾക്ക് ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരമുള്ള അനന്തരാവകാശം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കോഴിക്കോട് മുത്തപ്പൻപുഴയിൽ സർക്കാർ ഏറ്റെടുത്ത 3.295 ഏക്കർ ഭൂമിയുടെ നഷ്ടപരിഹാരത്തുക വീതംവെക്കുന്നതുമായി ബന്ധപ്പെട്ട കുടുംബതർക്കത്തിലാണ് ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം.

കന്യാസ്ത്രിയായ സഹോദരിക്ക് പിതാവിന്റെ സ്വത്തിൽ അവകാശമില്ലെന്ന വാദവുമായി സഹോദരനാണ് ഹൈക്കോടതിയിലെത്തിയത്. സന്യാസജീവിതം സ്വീകരിച്ചതിലൂടെ ലൗകിക ജീവിതം ഉപേക്ഷിച്ചയാൾക്ക് സ്വത്തിൽ അവകാശമില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം. 66കാരനായ ഹർജിക്കാരൻ ഉൾപ്പടെ ആറ് മക്കൾ്ക് തുല്യമായി തുക വീതിച്ച് നൽകാൻ കോഴിക്കോട് ജില്ല കോടതി വിധിച്ചിരുന്നു. ഇതിനെതിരെയായിരുന്നു ഹൈക്കോടതിയെ ഹർജിക്കാരൻ സമീപിച്ചത്. മാതാപിതാക്കളുടെ വീട് ഉപേക്ഷിച്ച് സന്യാസത്തിൽ ചേർന്നത് കൊണ്ട് മാത്രം വൈകാരിക ബന്ധം ഇല്ലെന്ന് കരുതാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആചാരങ്ങൾക്ക് മുകളിലാണ് നിയമങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹ‍ർജി തള്ളി. ഹർജിക്കാരൻ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group