പെട്രോളിൽ എഥനോൾ സാന്നിധ്യം 30 ശതമാനത്തിലേറെയെന്ന് കണ്ടെത്തൽ, ആശങ്കയായി കണ്ടെത്തൽ
ബെംഗളൂരു: രാജ്യത്ത് വിൽക്കുന്ന പെട്രോളിൽ ആശങ്കയായി എഥനോൾ സാന്നിധ്യം. കർണാടകത്തിൽ വിൽക്കുന്ന പെട്രോളിൽ എഥനോൾ അളവ് കൂടുതലെന്ന് കണ്ടെത്തൽ. ബെംഗളൂരു ഉൾപ്പെടെ 7 നഗരങ്ങളിൽ പരിശോധന നടത്തി കർണാടക സർക്കാർ. പൊതുമേഖലാ, സ്വകാര്യ മേഖല എണ്ണ കന്പനികളിലെ പെട്രോൾ പരിശോധിച്ചു. മിക്കയിടങ്ങളിലും എഥനോൾ സാന്നിധ്യം 30 ശതമാനത്തിലും അധികമാണെന്നാണ് കണ്ടെത്തൽ. ഇന്ത്യൻ ഓയിൽ പെട്രോളിലാണ് ഏറ്റവും അധികം എഥനോൾ കണ്ടെത്തിയത്. 31.2 ശതമാനമാണ് ഇന്ത്യൻ ഓയിൽ പെട്രോളിൽ എഥനോളിന്റെ സാന്നിധ്യം. എച്ച്പിസിഎല്ലിൽ 30.5 ശതമാനവും ബിപിസിഎല്ലിൽ 26.5 ശതമാനവും നയാരയിൽ 26.1 ശതമാനവും ഷെല്ലിൽ 25.5 ശതമാനവും എഥനോൾ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ആവർത്തിച്ചാവശ്യപ്പെട്ടിട്ടും കമ്പനികൾ കണക്ക് നൽകിയിരുന്നില്ല.
ഈ സാഹചര്യത്തിലാണ് കർണാടക സർക്കാർ നേരിട്ട് പരിശോധിപ്പിച്ചത്. റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറുമെന്ന് സർക്കാർ വിശദമാക്കി. ബെംഗളൂരുവിൽ നടന്ന പത്ര സമ്മേളനത്തിൽ കർണാടക സിവിൽ സപ്ലൈസ് മന്ത്രി റിസ്വാൻ അർഷാദ് ആണ് ഇക്കാര്യം വിശദമാക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തിൽ നിന്നുള്ള 63 പെട്രോൾ സാംപിളുകളാണ് പഠന വിധേയമാക്കിയത്. ഇന്ത്യൻ നിരത്തുകളിൽ ഓടുന്ന 99 ശതമാനം വാഹനങ്ങളും 20 ശതമാനത്തിലേറെ എഥനോൾ പെട്രോളിന് അനുയോജ്യമായ നിലയിൽ അല്ല നിർമ്മിച്ചതെന്നാണ് മന്ത്രി വിശദമാക്കിയത്. ഉപയോക്താക്കൾക്ക് 62000ലേറെ രൂപയുടെ അപ്രതീക്ഷിത നഷ്ടങ്ങളാണ് എഥനോൾ കലർത്തൽ മൂലമുണ്ടാവുന്നതെന്നും മന്ത്രി നിരീക്ഷിച്ചു.
إرسال تعليق