സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യം തള്ളുന്നു
പകർച്ച വ്യാധി ഭീതിയിൽ കരിയാൽ എരുമത്തട നിവാസികൾ
ഇരിട്ടി : പായം പഞ്ചായത്തിലെ കരിയാൽ എരുമത്തടത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ രാത്രികാലങ്ങളിൽ ഭക്ഷണാവശിഷ്ടങ്ങൾ അടക്കമുള്ള മാലിന്യം കൊണ്ടുവന്ന് തള്ളുന്നത് പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിക്കുന്നു. ഇതുമൂലം പകർച്ചവ്യാധികൾ പടരാൻ ഇടയാക്കുമോ എന്ന ഭീതിയിലാണ് എരുമത്തട നിവാസികൾ. എരുമത്തടത്തെ പഴയ ഡ്രൈവിംഗ് സ്‌കൂൾ ഗ്രൗണ്ടിന് സമീപത്തായാണ് രാത്രികാലങ്ങളിൽ മാലിന്യങ്ങൾ കൊണ്ടുവന്ന് തള്ളുന്നത്. ഹോട്ടലുകളിൽ നിന്നോ കേറ്ററിംഗ് സ്ഥാപനങ്ങളിൽ നിന്നോ ഉള്ള ഭക്ഷണ മാലിന്യങ്ങളാണ് വാഹനത്തിൽ കൊണ്ടുവന്ന തള്ളുന്നത്. സമീപത്ത് നിരവധി വീടുകളുള്ള പ്രദേശത്താണ് മാലിന്യം തള്ളുന്നത്. ഇത് പക്ഷി മൃഗാദികൾ ഉൾപ്പെടെ കൊത്തി വലിച്ച് കുടിവെള്ളത്തിലും മറ്റും ഇടുന്നത് പതിവായതോടെ നാട്ടുകാർ പ്രതിഷേധത്തിലും പകർച്ച വ്യാധി ഭീതിയിലുമാണ്. പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് അധികൃതരും ഇടപെട്ട് മാലിന്യങ്ങൾ കൊണ്ടുവന്നു തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
إرسال تعليق