Join News @ Iritty Whats App Group

ഉരുവച്ചാലിൽ ബസും ഓംനി വാനും കുട്ടിയിടിച്ച് ആറ് പേർക്ക് പരിക്ക്

ഉരുവച്ചാലിൽ ബസും ഓംനി വാനും കുട്ടിയിടിച്ച് ആറ് പേർക്ക് പരിക്ക്


ഉരുവച്ചാൽ: സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച് ആറു പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച‌ രാത്രി 7 മണിയോടെ മട്ടന്നൂർ-തലശ്ശേരി റോഡിൽ പഴശ്ശി വളവിലായിരുന്നു അപകടം. മട്ടന്നൂരിൽ നിന്ന് തലശ്ശേരിയിലേക്ക് പോകുന്ന മൂൺഷാ ബസും കൂത്തുപറമ്പ് ഭാഗത്ത് നിന്ന് കരിക്കോട്ടക്കരിയിലേക്ക് പോകുന്ന വാനുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ കരിക്കോട്ടക്കരി സ്വദേശികളായ ജോജു (36 ),അനിൽ (31), ബാബു (52),വിജേഷ് (35) എന്നിവരെ കണ്ണൂരിലെ ആശുപത്രികളിലും ബൈജു (47 ), ഷിബു (44) എന്നിവരെ ഉരുവച്ചാലിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ വാൻ പൂർണമായി തകർന്നു. ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന നിർമാണ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.



Post a Comment

أحدث أقدم
Join Our Whats App Group