Join News @ Iritty Whats App Group

അഭിജിത് ദീപ്കെ കസ്റ്റഡിയിൽ, വിമാനത്തിനുള്ളിൽവെച്ച് പോലീസിന്റെ നാടകീയ നീക്കം; സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരും കസ്റ്റഡിയിൽ

അഭിജിത് ദീപ്കെ കസ്റ്റഡിയിൽ, വിമാനത്തിനുള്ളിൽവെച്ച് പോലീസിന്റെ നാടകീയ നീക്കം; സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരും കസ്റ്റഡിയിൽ


മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദറിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ സിജെപി സ്ഥാപകൻ അഭീജിത്ത് ദീപ്‌കെയെ വിമാനത്തിനുള്ളിൽ വെച്ച് കസ്റ്റഡിയിലെടുത്തു. മുംബൈയിൽനിന്ന് വിമാനമാർഗം ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയതിനു പിന്നാലെയാണ് സംഭവം.

അതേസമയം, ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച സിപിഎം നേതാക്കളെ ഡൽഹി പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. കേരള ഹൗസിൽ നിന്ന് മാർച്ച് ആരംഭിക്കാനൊരുങ്ങുന്നതിനിടെയാണ് പൊലീസ് നടപടി.

പിണറായി വിജയന്‍, സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, പി കെ ശ്രീമതി, കെ കെ ശൈലജ, എന്നിവരെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധവുമായി എത്തിയ പിണറായി വിജയന്‍ അടക്കമുള്ള നേതാക്കളെ പൊലീസ് തടയുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group