ക്ഷേമപെന്‍ഷന്‍ അര്ഹതാ മാനദണ്ഡങ്ങളില്‍ മാറ്റം; എസിയും കാറും പെന്‍ഷന്‍ നഷ്ടപ്പെടുത്തില്ല
തിരുവനന്തപുരം: ക്ഷേമപെന്ഷന് അര്ഹതാ മാനദണ്ഡങ്ങളില്‍ ആശ്വാസം. അര്ഹതാ മാനദണ്ഡത്തില് നിന്ന് വീട്ടിലെ എയര് കണ്ടിഷനും 1,000 സിസിയില് താഴെയുള്ള വാഹനങ്ങളും ഒഴിവാക്കിയിട്ടുണ്ട്.
ഇവ രണ്ടും മാനദണ്ഡത്തില് നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരുന്നു. രോഗികള്‍ ഉള്‍പ്പെടെയുള്ള വീടുകളില്‍ പലപ്പോഴും എയര് കണ്ടീഷന് ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നു. സമാനമായി 1,000 സിസിയില് താഴെയുള്ള വാഹനങ്ങള്‍ വീട്ടിലുള്ളതിന്റെ പേരിലും വയോജനങ്ങള്ക്ക് ക്ഷേമപെന്ഷന് നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു.
അര്ഹതാ മാനദണ്ഡങ്ങളില്‍ പരിഷ്കാരം വരുന്നതോടെ കൂടുതല് ആളുകളിലേക്ക് ആനുകൂല്യം ലഭ്യമാകും. തദ്ദേശ സ്വയംഭരണ വകുപ്പാണ് ഇതുസംബന്ധിച്ച തീരുമാനമറിയിച്ചത്.
إرسال تعليق