Join News @ Iritty Whats App Group

‘ആർഎസ്എസ് ആണെന്ന് പറഞ്ഞ് ക്ഷേത്രത്തിൽ കയറി എന്തും കാണിക്കാമെന്ന് കരുതേണ്ട’; കെ കെ ​രാ​ഗേഷ്

‘ആർഎസ്എസ് ആണെന്ന് പറഞ്ഞ് ക്ഷേത്രത്തിൽ കയറി എന്തും കാണിക്കാമെന്ന് കരുതേണ്ട’; കെ കെ ​രാ​ഗേഷ്


ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ആർഎസ്എസ് ആണെന്ന് പറഞ്ഞ് ക്ഷേത്രത്തിൽ കയറി എന്തും ചെയ്യാമെന്ന് കരുതേണ്ടെന്നും ക്ഷേത്രം കള്ള് കുടിക്കുന്നവരുടെയും കഞ്ചാവ് ഉപയോഗിക്കുന്നവരുടെയും ഇടമല്ലെന്നും കെ കെ രാഗേഷ് പറഞ്ഞു. കണ്ണൂർ വേങ്ങാട്ട് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയിൽ പങ്കെടുക്കുന്ന കുട്ടികൾ പിന്നീട് ആർഎസ്എസ് ശാഖകളിൽ പോകാൻ തുടങ്ങുമെന്നും ഇതോടെ അവരുടെ സ്വഭാവത്തിൽ മാറ്റമുണ്ടാകുമെന്നും കെ കെ രാഗേഷ് ആരോപിച്ചു. ചുവന്ന കൊടി നശിപ്പിക്കാനുള്ള മനോഭാവം കുട്ടികളിൽ വളർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കൃഷ്ണനാകാൻ പോകുന്നവരെ ആർഎസ്എസ് കംസനാക്കുകയാണെന്നും ആർഎസ്എസ് അതിരുവിടരുതെന്നും രാഗേഷ് വിമർശിച്ചു.

പൊലീസ് ആർഎസ്എസിന് ഒത്താശ ചെയ്യുകയാണെന്നും സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചു. ആയുധങ്ങളുമായി സംഘടിക്കുന്ന ആർഎസ്എസ് പ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കാതെ സിപിഎം പ്രതിഷേധങ്ങൾക്ക് മൈക്ക് പെർമിഷൻ നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് നിയമപരമായ ഉത്തരവാദിത്തം നിർവഹിക്കണമെന്നും ലാത്തിയും തോക്കും ഉപേക്ഷിച്ച് മറ്റേതെങ്കിലും ജോലി ചെയ്യുന്നതാണ് നല്ലതെന്നും രാഗേഷ് പ്രസംഗത്തിൽ പരിഹസിച്ചു. സിപിഎം പ്രവർത്തകരെ ആക്രമിക്കാൻ വന്നാൽ ആർഎസ്എസിനോട് മൃദുസമീപനം സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

أحدث أقدم
Join Our Whats App Group