Join News @ Iritty Whats App Group

സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് പേർ മരിച്ചു

സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് പേർ മരിച്ചു


സൗദി അറേബ്യയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികളടക്കം അഞ്ച് പേർ മരിച്ചു. കോട്ടയം സ്വദേശികളായ ജെയ്‌സി മോൾ മാത്യു, ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികൾ. ഇരുവരും സൗദിയിൽ നഴ്‌സുമാരായി ജോലി ചെയ്യുകയായിരുന്നു.

തമിഴ്നാട് സ്വദേശികളായ തഞ്ചാവൂർ പട്ടുക്കോട്ടൈ സ്വദേശി ദേവമണി ഹെപ്‌സിബ (33), ചെന്നൈ സ്വദേശി വിജയലക്ഷ്മി (36) എന്നിവരാണ് മരിച്ച മറ്റ് രണ്ടുപേർ. അപകടത്തിൽ വാഹനമോടിച്ചിരുന്ന സൗദി പൗരനും മരിച്ചു. മരിച്ച അഞ്ച് പേരിൽ നാല് പേരും നഴ്‌സുമാരാണ്. സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ മക്ക മേഖലയിലെ അൽഗഫ, അൽവ… എന്നിവിടങ്ങളിലെ ഡിസ്പെൻസറികളിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്.

അവധി ദിവസമായതിനാൽ ഷോപ്പിങ്ങിനായി പുറത്തിറങ്ങിയതായിരുന്നു സംഘം. 100 കിലോമീറ്ററോളം അകലെയുള്ള റാനിയയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

Post a Comment

أحدث أقدم
Join Our Whats App Group