Join News @ Iritty Whats App Group

അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, ഹൈക്കമാൻഡ് ഇടപെടൽ കാത്ത് സതീശൻ വിരുദ്ധ വിഭാഗം

അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, ഹൈക്കമാൻഡ് ഇടപെടൽ കാത്ത് സതീശൻ വിരുദ്ധ വിഭാഗം


യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ വിമർശനത്തിന് പിന്നാലെ കോൺഗ്രസിലെ ആഭ്യന്തര ഭിന്നത ചർച്ചയാകുന്നു. താൻ ഒറ്റയ്ക്കാണ് വിമർശനം ഉന്നയിച്ചതെന്ന അടൂർ പ്രകാശിന്റെ വിശദീകരണം സതീശൻ അനുകൂല വിഭാഗം അംഗീകരിക്കുന്നില്ലെന്നാണ് വിവരം. വിമർശനത്തിന് പിന്നിൽ ഉന്നത നേതൃത്വത്തിലെ ചിലരുടെ പിന്തുണയുണ്ടെന്ന വിലയിരുത്തലും ഈ വിഭാഗത്തിനുണ്ട്.

പാർട്ടി പുനഃസംഘടന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തീരുമാനങ്ങൾ വൈകുന്നത് ബോധപൂർവമാണെന്ന ആരോപണവും സതീശൻ അനുകൂല വിഭാഗം ഉന്നയിക്കുന്നുണ്ട്. അടൂർ പ്രകാശ് ഔദ്യോഗികമായി പരാതി നൽകിയാൽ അച്ചടക്ക ലംഘനത്തിന്റെ സാധ്യത പരിശോധിക്കാനും സതീശൻ പക്ഷം നീക്കം നടത്തുമെന്നാണ് റിപ്പോർട്ട്.

അതേസമയം, സതീശൻ വിരുദ്ധ വിഭാഗം ഹൈക്കമാൻഡ് ഇടപെടലിനായി കാത്തിരിക്കുകയാണ്. സർക്കാർ-പാർട്ടി ഏകോപനത്തിനായി അടിയന്തരമായി സമിതി രൂപീകരിക്കണമെന്നും നയപരമായ പ്രധാന തീരുമാനങ്ങൾക്ക് മുമ്പ് പാർട്ടിയിലും മുന്നണിയിലും കൂടിയാലോചന വേണമെന്നുമാണ് ഈ വിഭാഗത്തിന്റെ ആവശ്യം. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ ഉൾപ്പെടെയുള്ളവർ അടൂർ പ്രകാശിന്റെ വിമർശനത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി കൂടിയാലോചന നടത്തുന്നില്ലെന്ന പരാതി എഐസിസിയെ നേരിട്ട് അറിയിക്കാനാണ് അടൂർ പ്രകാശിന്റെ നീക്കമെന്നാണ് വിവരം. അടുത്ത ദിവസങ്ങളിൽ അദ്ദേഹം ഡൽഹിയിലെത്തി കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്.

അതേസമയം, പരസ്യ പ്രതികരണങ്ങൾക്ക് പകരം പാർട്ടി വേദികളിൽ തന്നെ പരാതികൾ ഉന്നയിക്കണമെന്ന നിലപാടാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സ്വീകരിച്ചത്. കെ സി വേണുഗോപാലും പരസ്യ പ്രതികരണങ്ങളെ അനുകൂലിച്ചിട്ടില്ല. ഇതോടെ വിഷയത്തിൽ തുടർ പരസ്യപ്രതികരണങ്ങൾ ഒഴിവാക്കാൻ നേതൃത്വം ശ്രമിക്കുന്നതായാണ് സൂചന.

Post a Comment

أحدث أقدم
Join Our Whats App Group