Join News @ Iritty Whats App Group

വഖഫ് ബോർഡ് പുനഃസംഘടനയിൽ പ്രതിഷേധം; മുസ്‌ലിം ലീഗിന്റെ യോഗത്തിൽ നിന്ന് കാന്തപുരം വിഭാഗം വിട്ടുനിൽക്കും

വഖഫ് ബോർഡ് പുനഃസംഘടനയിൽ പ്രതിഷേധം; മുസ്‌ലിം ലീഗിന്റെ യോഗത്തിൽ നിന്ന് കാന്തപുരം വിഭാഗം വിട്ടുനിൽക്കും


വഖഫ് ബോർഡ് പുനഃസംഘടനയിൽ അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പ്രതിഷേധത്തെ തുടർന്ന് മുസ്‌ലിം ലീഗ് വിളിച്ച മുസ്‌ലിം സംഘടനകളുടെ യോഗത്തിൽ നിന്ന് കാന്തപുരം വിഭാഗം വിട്ടുനിൽക്കും. കോഴിക്കോട് ആരംഭിക്കുന്ന യോഗത്തിൽ എഫ്‌സിആർഎ, എസ്‌ഐആർ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്. വഖഫ് ബോർഡിലെ പ്രാതിനിധ്യം സംബന്ധിച്ച തർക്കം ലീഗിനും കാന്തപുരം വിഭാഗത്തിനുമിടയിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുകയാണ്.

കാന്തപുരം വിഭാഗത്തെ മനഃപൂർവം ഒഴിവാക്കിയതല്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഹജ്ജ് കമ്മിറ്റി, മദ്രസ ബോർഡ് തുടങ്ങിയ സമിതികളിൽ പ്രാതിനിധ്യം നൽകാമെന്നായിരുന്നു കരുതിയിരുന്നത്. പ്രാതിനിധ്യം ആവശ്യപ്പെടുന്നതിൽ കാന്തപുരം വിഭാഗം ഉന്നയിക്കുന്ന വാദം ന്യായമാണെന്നും ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. അവർക്ക് പ്രാതിനിധ്യം നൽകാൻ സാധ്യമായ മാർഗങ്ങൾ പരിശോധിച്ച് ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

അതേസമയം, കാന്തപുരം വിഭാഗം യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന കാര്യം അറിയില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീർ പ്രതികരിച്ചു. വഖഫ് ബോർഡ് പുനഃസംഘടന വിഷയം യോഗത്തിൽ ചർച്ച ചെയ്യുമോയെന്ന കാര്യത്തിലും അദ്ദേഹം വ്യക്തത വരുത്തിയില്ല. എഫ്‌സിആർഎ, എസ്‌ഐആർ വിഷയങ്ങൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group