Join News @ Iritty Whats App Group

ഗ്യാനേഷിനെതിരായ പ്രതിഷേധത്തിൽ 6 കേസ്, 18 പേർ അറസ്റ്റിൽ, അറസ്റ്റ് തുടരും; മാധ്യമപ്രവ‍ർത്തകയെ എസിപി ഉപദ്രവിച്ചില്ലെന്നും ചിത്രം വ്യാജമെന്നും പൊലീസ്

ഗ്യാനേഷിനെതിരായ പ്രതിഷേധത്തിൽ 6 കേസ്, 18 പേർ അറസ്റ്റിൽ, അറസ്റ്റ് തുടരും; മാധ്യമപ്രവ‍ർത്തകയെ എസിപി ഉപദ്രവിച്ചില്ലെന്നും ചിത്രം വ്യാജമെന്നും പൊലീസ്


ദില്ലി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് ഇതുവരെ 6 കേസുകൾ രജിസ്റ്റർ ചെയ്യുകയും 18 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സി ഐ എസ് എഫ് ഉദ്യോഗസ്ഥന് പരിക്കേറ്റ സംഭവത്തിലടക്കം കേസെടുത്തിട്ടുള്ള പോലീസ്, കൂടുതൽ അറസ്റ്റിലേക്ക് കടക്കുമെന്ന സൂചന നൽകി. മാധ്യമപ്രവർത്തകയെ ഉപദ്രവിച്ചെന്ന ആരോപണം നേരിടുന്ന എ സി പി വിവേക് ഭഗത്തിനെതിരെയുള്ള ദൃശ്യങ്ങൾ വ്യാജമാണെന്ന നിലപാടിൽ ദില്ലി പോലീസ് ഉറച്ചുനിൽക്കുകയണ്. എ സി പിയെ മോശക്കാരനാക്കി ചിത്രീകരിക്കുന്ന രീതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് തയ്യാറാക്കിയ വ്യാജ പോസ്റ്റർ നിർമ്മിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തെന്നും പോലീസ് കൂട്ടിച്ചേർത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. ഈ വ്യാജ പ്രചാരണത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മാധ്യമപ്രവർത്തകർക്ക് മാർഗ്ഗനിർദ്ദേശം

ക്രമസമാധാന പാലനത്തിന്റെ ഭാഗമായി മാധ്യമപ്രവർത്തകർക്കായി പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. എന്നാൽ പോലീസ് ഉദ്യോഗസ്ഥർ ആദ്യം നെയിം പ്ലേറ്റ് ധരിച്ച് ഡ്യൂട്ടി ചെയ്യട്ടെ എന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ പോലീസിനെതിരെ ശക്തമായ വിമർശനവും ഉയർന്നുവരുന്നുണ്ട്. അതേസമയം ഇന്ന് രാവിലെയാണ് തലസ്ഥാനത്തെ പ്രതിഷേധസമരങ്ങളുടെ റിപ്പോർട്ടിങ്ങിനെത്തുന്ന മാധ്യമപ്രവർത്തകർക്ക് മാർ​ഗനിർദേശങ്ങളുമായി ദില്ലി പോലീസ് രംഗത്തെത്തിയത്. പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവർത്തകർ ഐ ഡി കാർഡ് എല്ലായ്പ്പോഴും കരുതണമെന്നും ഇത് ശരിയായി കാണുന്നരീതിയിൽ ധരിക്കണമെന്നതുമാണ് പ്രധാന നിർദേശം. പൊലീസ് നടപടികളെ തടസ്സപ്പെടുത്തുന്ന രീതിയിൽ ഇടപെടരുത്. സം​ഘർഷസാഹചര്യങ്ങളിൽ സുരക്ഷിത അകലം പാലിക്കണം തുടങ്ങിയ നിർദേശങ്ങളുമുണ്ട്. കഴിഞ്ഞദിവസങ്ങളിൽ പോലീസുകാർ വനിതാ മാധ്യമപ്രവർത്തകരെ അടക്കം ഉപദ്രവിച്ചെന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് പ്രതിഷേധവേദിയിലെ റിപ്പോർട്ടിങ്ങിന് ദില്ലി പോലീസ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group