Join News @ Iritty Whats App Group

കളമശേരി കൂട്ടബലാത്സംഗം; ഭാര്യ നേരിട്ടത് ക്രൂര പീഡനം, ആരെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലെന്ന് ഭർത്താവ്

കളമശേരി കൂട്ടബലാത്സംഗം; ഭാര്യ നേരിട്ടത് ക്രൂര പീഡനം, ആരെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലെന്ന് ഭർത്താവ്


എറണാകുളം കളമശ്ശേരിയിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി ഗുരുതര മാനസിക-ശാരീരിക ആഘാതത്തിലാണെന്ന് ഭർത്താവ്. ആരെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണെന്നും കടുത്ത ട്രോമയിലാണെന്നും ഭർത്താവ് പറഞ്ഞു. ഐസ്ക്രീമിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷമാണ് പീഡിപ്പിച്ചതെന്നാണ് ഭർത്താവിന്റെ ആരോപണം. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതികൾ തടഞ്ഞെന്നും വീട്ടിലെത്തുമ്പോൾ എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിയർ കുപ്പി പൊട്ടിച്ച് കൈ മുറിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതിക്ക് അവിടെനിന്ന് രക്ഷപ്പെടാനായതെന്നാണ് ഭർത്താവിന്റെ മൊഴി. യുവതിയുടെ മൊബൈൽ ഫോൺ പ്രതികളുടെ കൈവശമായിരുന്നെന്നും സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റൊരു യുവതിയും ചൂഷണത്തിനിരയായെന്നും അദ്ദേഹം ആരോപിച്ചു. കേസിൽ നിലവിൽ രണ്ട് പേരാണ് അറസ്റ്റിലായത്. ഇനി രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ ഒരാൾ സ്ത്രീയാണ്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച്ഡ് ഓഫായതിനാൽ അന്വേഷണം തുടരുകയാണ്.

സ്പായിലെ മാനേജർ തസ്തികയിലേക്കുള്ള ഒഎൽഎക്സ് പരസ്യം കണ്ടാണ് യുവതി പ്രതികളെ സമീപിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. അഭിമുഖത്തിന് ശേഷം ജോലിക്ക് തിരഞ്ഞെടുക്കപ്പെട്ടെന്ന് പറഞ്ഞ് വീണ്ടും വിളിച്ചുവരുത്തിയ ശേഷമാണ് പീഡനം നടന്നതെന്നാണ് പരാതി. പ്രതികൾക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളിൽ ഒരാൾക്ക് നാല് സ്പാകൾ ഉള്ളതായി സൂചന ലഭിച്ചതായും ഇവരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group