Join News @ Iritty Whats App Group

5 മാസം കൊണ്ട് തെളിഞ്ഞു, നികുതി വർധിപ്പിക്കാതെ വരുമാനം കൂട്ടാൻ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി; 'ജിഎസ്ടി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനം'

5 മാസം കൊണ്ട് തെളിഞ്ഞു, നികുതി വർധിപ്പിക്കാതെ വരുമാനം കൂട്ടാൻ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി; 'ജിഎസ്ടി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനം'


തിരുവനന്തപുരം: നികുതി നിരക്കുകൾ വർധിപ്പിക്കാതെ തന്നെ സർക്കാരിന്‍റെ വരുമാനം വർധിപ്പിക്കാൻ സാധിക്കുമെന്ന് കഴിഞ്ഞ അഞ്ച് മാസത്തെ സാമ്പത്തിക വളർച്ച വ്യക്തമാക്കുന്നുവെന്ന് നിയമസഭയിൽ മുഖ്യമന്ത്രി. മുൻ വർഷത്തെ അപേക്ഷിച്ച് സമാന കാലയളവിൽ മൂലധന ചെലവിലും തനത് വരുമാനത്തിലും വലിയ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തിന്‍റെ തനത് വരുമാനത്തിൽ 6,486 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്

ഇത് മുൻ വർഷത്തെ അപേക്ഷിച്ച് പതിനാറര ശതമാനത്തിലധികം വളർച്ചയാണ് കാണിക്കുന്നത്. ഇതിനുപുറമേ, നോൺ-ടാക്സ് വരുമാനത്തിൽ 19 ശതമാനത്തിന്‍റെ വർധനവും ജിഎസ്ടി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനവും കൈവരിക്കാൻ സാധിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂലധന നിക്ഷേപത്തിൽ 57 ശതമാനത്തന്‍റെ വർധനവാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഓണക്കാലത്ത് വിപണിയിലേക്ക് ആവശ്യമായ പണം എത്തിക്കാൻ സാധിച്ചത് സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവേകിയെന്നും എന്നാൽ ഈ നേട്ടങ്ങളിൽ മാത്രം സർക്കാർ പൂർണ്ണമായി തൃപ്തനല്ലെന്നും, ഇതിലും വലിയ ലക്ഷ്യങ്ങളാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തുരങ്കപാതയിൽ മുന്നോട്ട്

കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരത്തിന് ബദലായി വിഭാവനം ചെയ്തിട്ടുള്ള തുരങ്കപാത ഏറെ പ്രധാനപ്പെട്ട പദ്ധതിയാണെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. ആനക്കാംപൊയില്‍,കള്ളാടി, മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കി പുനരാരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു വി ഡി സതീശൻ. താന്‍ ഈ പദ്ധതിക്ക് എതിരാണെന്ന് തെരഞ്ഞെടുപ്പ് കാലത്ത് വ്യാപകമായ പ്രചാരണമുണ്ടായി.ആ പദ്ധതിക്കല്ല എതിര്. ആ പദ്ധതി നടപ്പാക്കുന്നതിന് മുന്‍പ് ആവശ്യമായ പരിസ്ഥിതി ആഘാത പഠനം നടത്താതെ ചെയ്യരുത് എന്നാണ് പറഞ്ഞത്.

കാരണം അത് വളരെ സെന്‍സിറ്റീവ് ആയിട്ടുള്ള മേഖലയാണ്. ഇനി നിര്‍മ്മാണം നടക്കുന്ന സമയത്ത് ഒരപകടം ഉണ്ടായാല്‍ അതിന്‍റെ ഉത്തരവാദിത്വം സർക്കാരിനുണ്ടാകും. ഒരപകടമുണ്ടായിട്ടും സർക്കാർ ശ്രദ്ധിക്കാതെ വീണ്ടും അവിടെ പ്രവര്‍ത്തിക്കാന്‍ അനുമതി കൊടുത്തു എന്നായിരിക്കും ആരോപണം. അപ്പോള്‍ ആവശ്യമായ മുൻകരുകൽ എടുത്തു കൊണ്ട് അപകടസാധ്യത തീരെ ഇല്ലാതാക്കി കൊണ്ട് വിദഗ്ധ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഒരു തീരുമാനം എടുക്കും. പാരസ്ഥിക റിപ്പോര്‍ട്ടിലെ കണ്ടീഷന്‍സിന്‍റെ അടിസ്ഥാനത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനം നടത്തി ഒരു അപകടസാധ്യതയുമില്ലാതെ തുരങ്കപാത യാഥാര്‍ത്ഥ്യമാക്കാന്‍ പറ്റുമോ എന്നാണ് സർക്കാർ നോക്കുന്നത്. റിപ്പോര്‍ട്ട് കിട്ടിയാലുടനെ ആ കാര്യത്തില്‍ ഒരു തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group