Join News @ Iritty Whats App Group

പി എസ് സിയെ തകർക്കാൻ യുഡിഎഫും ഗവർണറും തമ്മിൽ രഹസ്യ ഡീൽ ഉണ്ടാക്കിയെന്ന് പിണറായി വിജയൻ; രാജേന്ദ്ര ആർലേക്കറിന് മുഖ്യമന്ത്രി യാത്രയയപ്പ് നൽകിയതിലും വിമർശനം

പി എസ് സിയെ തകർക്കാൻ യുഡിഎഫും ഗവർണറും തമ്മിൽ രഹസ്യ ഡീൽ ഉണ്ടാക്കിയെന്ന് പിണറായി വിജയൻ; രാജേന്ദ്ര ആർലേക്കറിന് മുഖ്യമന്ത്രി യാത്രയയപ്പ് നൽകിയതിലും വിമർശനം


ആലപ്പുഴ: പി എസ് സിയെ തകർക്കാൻ രഹസ്യ ഡീൽ നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ രംഗത്ത് വർ​ഗീയവത്കരണം നടക്കുന്നുവെന്നും യുഡിഎഫും ഗവർണറും തമ്മിൽ അക്കാര്യത്തിൽ രഹസ്യ ഡീൽ ഉണ്ടാക്കിയെന്നും പിണറായി പറഞ്ഞു. ആലപ്പുഴയിൽ പുന്നപ്ര വയലാർ വാരാചരണ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

രാജേന്ദ്ര ആർലേക്കറിന് മുഖ്യമന്ത്രി വിഡി സതീശൻ യാത്രയയപ്പ് നൽകിയതിനെയും പിണറായി വിജയൻ വിമർശിച്ചു. എന്താണ് അജണ്ടയെന്ന് അന്ന് വ്യക്തമായില്ലെന്നും ഇപ്പോൾ വ്യക്തമായെന്നും പിണറായി പറഞ്ഞു. പി എസ് സി പിരിച്ചുവിടാനുള്ള ശുപാർശ നൽകാൻ ഗവർണർക്ക് ആര് അധികാരം നൽകിയെന്ന് ചോദിച്ച അദ്ദേഹം പി എസ് സിക്ക് നേരെ ഇഷ്‌ടാനിഷ്ടങ്ങൾ വെച്ച് നടപടി എടുക്കാൻ പറ്റില്ലെന്നും മികവാർന്ന പ്രവർത്തനമാണ് പി എസ് സി നടത്തുന്നതെന്നും പറഞ്ഞു. ആ സ്ഥാപനത്തിൻ്റെ സുതാര്യത നഷ്‌ടപ്പെടുത്താൻ യുഡിഎഫ് ശ്രമിക്കുകയാണ്. യുഡിഎഫും ഗവർണറും തമ്മിൽ അക്കാര്യത്തിൽ രഹസ്യ ഡീൽ ഉണ്ടാക്കി. കേരളത്തെ പിന്നോട്ടാണ് യുഡിഎഫ് നയിച്ചു കൊണ്ടിരിക്കുന്നതെന്നും അതിനെ ചെറുക്കുകയും പ്രതിരോധിക്കുകയും വേണമെന്നും പിണറായി വിജയൻ ആലപ്പുഴയിൽ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group