Join News @ Iritty Whats App Group

ഒരു കോടിക്ക് തൊട്ടടുത്ത്, എസ്ഐആറിൽ 99.32 ലക്ഷം വോട്ടർമാർക്ക് വെട്ട്; കർണാടകയിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

ഒരു കോടിക്ക് തൊട്ടടുത്ത്, എസ്ഐആറിൽ 99.32 ലക്ഷം വോട്ടർമാർക്ക് വെട്ട്; കർണാടകയിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു


ബെംഗളൂരു: കർണാടകയിലെ അന്തിമ വോട്ടർ പട്ടിക ഔദ്യോഗികമായി പുറത്തിറക്കി. പ്രത്യേക തീവ്ര വോട്ടര്‍ പട്ടക പരിഷ്കരണത്തിന് (എസ്ഐആർ) മുമ്പ് 5,54,32,314 വോട്ടർമാരുണ്ടായിരുന്ന സ്ഥാനത്ത് പുതിയ പട്ടികയിൽ ആകെ വോട്ടർമാരുടെ എണ്ണം 4,55,00,011 ആയി കുറഞ്ഞു. ഏകദേശം 99.32 ലക്ഷം വോട്ടർമാരുടെ കുറവാണ് പട്ടികയിൽ ഉണ്ടായിട്ടുള്ളത്. കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഒരു കോടിയിലധികം പേരിൽ നിന്ന് 8.64 ലക്ഷം പുതിയ വോട്ടർമാരെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മണ്ഡലം തിരിച്ചുള്ള വോട്ടർ പട്ടിക മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റിൽ ലഭ്യമാണ്. പുതിയ കണക്കുകൾ പ്രകാരം ആകെ വോട്ടർമാരിൽ 2.25 കോടിയിലധികം പുരുഷന്മാരും 2.29 കോടിയിലധികം സ്ത്രീകളും 2,841 ട്രാൻസ്ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. ഇതിൽ 18നും 19നും ഇടയിൽ പ്രായമുള്ള 6.83 ലക്ഷത്തിലധികം യുവ വോട്ടർമാരും, 85 വയസിനു മുകളിലുള്ള 3.92 ലക്ഷത്തിലധികം വോട്ടർമാരുമുണ്ട്.

വിലാസം മാറിപ്പോയവർ, കണ്ടെത്താനാകാത്തവർ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന 80.62 ലക്ഷം പേരെയുമാണ് കരട് പട്ടികയിൽ നിന്ന് പ്രധാനമായും ഒഴിവാക്കിയത്. ഇതിനുപുറമെ മരിച്ചതായി രേഖപ്പെടുത്തിയ 16.39 ലക്ഷം പേരുടെയും ഇരട്ട വോട്ടുകളുള്ള ഏഴു ലക്ഷത്തോളം പേരുടെയും മറ്റ് വിഭാഗങ്ങളിൽ പെടുന്ന 3.83 ലക്ഷം പേരുടെയും പേരുകൾ ഒഴിവാക്കിയിട്ടുണ്ട്. വോട്ടർ പട്ടികയിൽ തങ്ങളുടെ പേരുണ്ടോ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക പോർട്ടലിലൂടെ വോട്ടർമാർക്ക് പരിശോധിക്കാവുന്നതാണ്.

Post a Comment

أحدث أقدم
Join Our Whats App Group