കണ്ണൂര്‍ ജില്ലയില്‍ ഭക്ഷ്യസുരക്ഷാ കമ്മീഷൻ്റെ മിന്നല്‍ പരിശോധന നടത്തി: 110.5 ലിറ്റര്‍ പഴകിയ എണ്ണ പിടിച്ചെടുത്തു 35 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി
കണ്ണൂർ: ഭക്ഷണശാലകളില്‍ പാചക എണ്ണയുടെ അനധികൃത പുനരുപയോഗവും ഗുണനിലവാരമില്ലായ്മയും തടയുന്നതിന് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'ഓപ്പറേഷൻ തെളിമ' എന്ന പേരില്‍ പ്രത്യേക മിന്നല്‍ പരിശോധന സംഘടിപ്പിച്ചു.
ഭക്ഷണശാലയില്‍ പലതവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് തടയുക, പാചക എണ്ണയിലെ ടി.പി.സി. നിരക്ക് പരിശോധിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.
കണ്ണൂർ ജില്ലയില്‍ ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണർ ടി.എസ്. വിനോദ്, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ എസ് സംഗീത്, ഭക്ഷ്യസുരക്ഷാ നോഡല്‍ ഓഫീസർ വിഷ്ണു എസ് ഷാജി എന്നിവരുടെ നേതൃത്വത്തില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ ആറ് സ്ക്വാഡുകളാണ് പരിശോധന നടത്തിയത്. പ്രധാനമായും ഹോട്ടലുകള്‍, റസ്റ്റോറന്റൂകള്‍, തട്ടുകടകള്‍, മറ്റ് പ്രധാനപ്പെട്ട ഭക്ഷണ നിർമ്മാണ യൂണിറ്റുകള്‍ എന്നിവയാണ് പരിശോധിച്ചത്. വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തില്‍ 189 സ്ഥാപനത്തില്‍ പരിശോധനകള്‍ നടത്തി.
അപാകതകള്‍ കണ്ടെത്തിയ 35 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും 46 സാമ്പിളുകള്‍ പരിശോധനക്കായി ലാബിലേക്ക് അയക്കുകയും 110.5 ലിറ്റർ ഉപയോഗിച്ച എണ്ണ നശിപ്പിക്കുകയും ചെയ്തു. ഒരു സ്ഥാപനത്തിനെതിരെ കോടതി നടപടി സ്വീകരിക്കുവാൻ ശുപാശ ചെയ്തു.
Post a Comment