സൗദിയിൽ വീണ്ടും ഹൂതി ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, 11 പേർക്ക് പരിക്ക്
സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം. ആക്രമണത്തിൽ പാകിസ്ഥാൻ പൗരൻ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ മരിച്ചവരിൽ ഹൈദരാബാദ് സ്വദേശിയുമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ യമനിലെ ഹൂതി നിയന്ത്രണത്തിലുള്ള സനയിലും തായ്സിലും സൗദി സഖ്യസേന ശക്തമായ വ്യോമാക്രമണം നടത്തി.
സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ മിസൈൽ ആക്രമണവും സഖ്യസേന തടഞ്ഞു. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ നഗരമായ ഖമീസ് മുഷൈത്തിനെ ലക്ഷ്യമിട്ടെത്തിയ മിസൈലാണ് പ്രതിരോധിച്ചത്. അതിനിടെ, സൗദി അറേബ്യയിലുള്ള അമേരിക്കൻ പൗരന്മാർക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അതീവ ജാഗ്രതാ നിർദേശം നൽകി. വിമാനത്താവളങ്ങൾ ഉപയോഗിക്കുന്ന അമേരിക്കൻ പൗരന്മാർക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
സൗദിയിൽ ജോലി ചെയ്യുന്ന യുഎസ് സർക്കാർ ജീവനക്കാർക്ക് റിയാദ്, ജിദ്ദ, ദമ്മാം വിമാനത്താവളങ്ങൾ ഉപയോഗിക്കാൻ പ്രത്യേക അനുമതി ആവശ്യമാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. വിമാനങ്ങൾ റദ്ദാക്കപ്പെടാനും വ്യോമാതിർത്തികൾ അടയ്ക്കാനും യാത്രാതടസ്സങ്ങൾ നേരിടാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
Post a Comment