Join News @ Iritty Whats App Group

സിവി ധനരാജ് വധക്കേസ്; നവംബര്‍ 25ന് കോടതി വിധി പറയും, കേസിൽ 21ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകർ‌ പ്രതികൾ

സിവി ധനരാജ് വധക്കേസ്; നവംബര്‍ 25ന് കോടതി വിധി പറയും, കേസിൽ 21ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകർ‌ പ്രതികൾ


കണ്ണൂർ:പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകനായിരുന്ന സിവി ധനരാജിനെ കൊലപ്പെടുത്തിയ കേസില്‍ നവംബര്‍ 25ന് തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ കോടതി വിധി പറയും. അന്തിമ വാദം പൂര്‍ത്തിയായതോടെയാണ് കേസ് വിധി പറയാനായി മാറ്റിയത്. ഇരുപത്തിയൊന്ന് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. ഇതില്‍ പന്ത്രണ്ടാം പ്രതി നേരത്തെ കൊല്ലപ്പെട്ടിരുന്നു.

2016 ജൂലൈ പതിനൊന്നിനാണ് സിപിഎം ഏഴിമല ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സിവി ധനരാജിനെ ഒരു സംഘം വീട്ടില്‍ വെച്ച് വെട്ടി കൊലപ്പെടുത്തിയത്. ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ മൂന്നു ബൈക്കുകളിലായി പിന്തുടര്‍ന്നെത്തിയ സംഘമാണ് അക്രമിച്ചത്. കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തി. 21 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതില്‍ പന്ത്രണ്ടാം പ്രതിയായ ചൂരക്കാട് ബിജു ഒരു വര്‍ഷത്തിന് ശേഷം കൊല്ലപ്പെട്ടു. തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ കോടതിയിലായിരുന്നു ധനരാജ് വധക്കേസിന്‍റെ വിചാരണ നടപടികള്‍.

ധനരാജിന്‍റെ ഭാര്യയും അമ്മയും ഉള്‍പ്പെടെയുള്ള സാക്ഷികളുടെ വിസ്താരം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. മുഴുവന്‍ പ്രതികളേയും കോടതി നേരിട്ട് ചോദ്യം ചെയ്തു. അന്തിമ വാദം കൂടി പൂര്‍ത്തിയായതോടെയാണ് കേസ് വിധി പറയാനായി അടുത്ത മാസം 25ലേക്ക് മാറ്റിയത്. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകമായിരുന്നു ധനരാജിന്‍റേത്. ധനരാജ് കൊല്ലപ്പെട്ട അന്ന് രാത്രി തന്നെ ബിജെപി പ്രവര്‍ത്തകനായിരുന്ന സികെ രാമചന്ദ്രനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി. ധനരാജ് രക്ത സാക്ഷി ഫണ്ട് തിരിമറിയാരോപണം സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group