Join News @ Iritty Whats App Group

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാകുന്നു;ഡൽഹിയിൽ ഇന്നും സമരം, നിയമസഭയിലേക്ക് മാർച്ച്

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാകുന്നു;ഡൽഹിയിൽ ഇന്നും സമരം, നിയമസഭയിലേക്ക് മാർച്ച്


മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ ഇന്നും പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി ഇടത് വിദ്യാർഥി സംഘടനകൾ. ജന്തർ മന്തറിൽ സമരം നടത്താൻ അനുമതി തേടി സിജെപി വീണ്ടും പൊലീസിനെ സമീപിക്കും. ഇതിനിടെ ഇന്ത്യാസഖ്യത്തിന്റെ യോഗവും ഇന്ന് ചേരും.

വൈകിട്ടോടെ സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്താനാണ് പ്രതിഷേധക്കാരുടെ നീക്കം. ഗ്യാനേഷ് കുമാറിനെ നീക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. പ്രമേയത്തെ എൽഡിഎഫ് പിന്തുണയ്ക്കുമ്പോൾ ബിജെപി എതിർക്കും.

ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെട്ടതാണെന്ന ആരോപണം ഉയർത്തുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ബിജെപി ഇന്ന് നിയമസഭയിലേക്ക് മാർച്ചും സംഘടിപ്പിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group