Join News @ Iritty Whats App Group

കേരളത്തിന്‍റെ സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുന്നു; കോ-കേരള വിമാന പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

കേരളത്തിന്‍റെ സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുന്നു; കോ-കേരള വിമാന പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി


കോഴിക്കോട്: സഹകരണ മേഖലയില്‍ വിമാനക്കമ്പനി തുടങ്ങാനുള്ള പദ്ധതിക്ക് സഹകരണ വകുപ്പിന്‍റെ അനുമതി. ഇതോടെ കോ- കേരള വിമാന പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. അടുത്ത ഓണത്തിന് വിമാന സര്‍വീസ് തുടങ്ങുമെന്ന് ചീഫ് പ്രൊമോട്ടര്‍ സി.എന്‍. വിജയകൃഷ്ണന്‍ അറിയിച്ചു. സഹകരണ മേഖലയില്‍ വിമാനക്കമ്പനി തുടങ്ങാനുള്ള പദ്ധതിക്കാണ് സഹകരണ വകുപ്പിന്‍റെ അനുമതി. കേരള സിവില്‍ ഏവിയേഷന്‍ സഹകരണ സംഘത്തിന് രജിസ്ട്രേഷന്‍ നല്‍കാന്‍ തീരുമാനമായി. ഇതോടെ പ്രാരംഭ ഓഹരി മൂലധനം സ്വരൂപിക്കാന്‍ പ്രമോര്‍ട്ടര്‍ സി.എന്‍. വിജയകൃഷ്ണനോട് സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചു.

27 ലക്ഷം രൂപയാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ മൂലധനമായി നല്‍കേണ്ടത്. അത് ഇന്നലെ തന്നെ കേരള ബാങ്കിന്‍റെ ശാഖയില്‍ അടച്ചു. സഹകരണ സംഘത്തിന് നേരിട്ട് വിമാന സര്‍വ്വീസ് നടത്താന്‍ അനുമതി കിട്ടില്ല. അതിനാല്‍ പ്രത്യേക കമ്പനിക്കാവും അനുമതി നല്‍കുക. അടുത്ത ഓണത്തിന് വിമാന സര്‍വ്വീസ് യാഥാര്‍ത്ഥ്യമാവുമെന്നാണ് പ്രതീക്ഷ. 200 സഹകരണ സംഘങ്ങളില്‍ നിന്ന് 2 കോടി രൂപ വീതം സ്വരൂപിക്കും. ആദ്യം രണ്ട് വിമാനങ്ങള്‍ വാടകക്കെടുത്ത് സര്‍വീസ് തുടങ്ങും. വിമാനക്കമ്പനിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാവും. ആഭ്യന്തര സര്‍വീസുകളാണ് ആദ്യം തുടങ്ങുക. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളേയും ബന്ധിപ്പിച്ചാവും സര്‍വീസ്. ചുരുങ്ങിയ നിരക്കില്‍ സാധാരണക്കാര്‍ക്ക് കൂടി വിമാനയാത്രക്ക് അവസരം നല്‍കുന്നതാണ് പദ്ധതി.

Post a Comment

أحدث أقدم
Join Our Whats App Group