Join News @ Iritty Whats App Group

മോഷ്ടിച്ച 21 പവൻ സ്വര്‍ണത്തില്‍ 15 പവൻ ഗേറ്റില്‍ തൂക്കിയിട്ട് കള്ളൻ

മോഷ്ടിച്ച 21 പവൻ സ്വര്‍ണത്തില്‍ 15 പവൻ ഗേറ്റില്‍ തൂക്കിയിട്ട് കള്ളൻ


കണ്ണൂർ: ഇക്കഴിഞ്ഞ ബുധനാഴ്ച. കണ്ണൂർ തയ്യില്‍ കുറുംബക്കാവില്‍ ടി.പ്രസന്നയും മകനും തൊട്ടടുത്ത കുടുംബവീട്ടില്‍ പോയി മടങ്ങിയെത്തിയപ്പോള്‍ വീടിന്റെ ഗേറ്റില്‍ തൂക്കിയിട്ട നിലയില്‍ ഒരു സഞ്ചി.

തുറന്നു നോക്കിയപ്പോള്‍ സ്വർണാഭരണങ്ങള്‍. വീട്ടില്‍ നിന്ന് മോഷണം പോയ 21 പവനില്‍ 15 പവനായിരുന്നു സഞ്ചിയില്‍. ആറുപവന്റെ കുറവുണ്ടെങ്കിലും അത്രയെങ്കിലും തിരികെ കിട്ടിയല്ലോ എന്ന ആശ്വാസത്തിലാണ് 61 കാരി പ്രസന്ന.

തിരികെ കിട്ടിയ സ്വർണം പൊലീസിനെ ഏല്‍പ്പിച്ചു. കള്ളനെത്തേടി പൊലീസ് സി.സി ടിവി ദൃശ്യങ്ങളടക്കം പരതുന്നുണ്ടെങ്കിലും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വീട്ടിലെ ഇരുമ്പ് അലമാരയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വർണാഭരണം മോഷണം പോയവിവരം കഴിഞ്ഞദിവസമാണ് പ്രസന്ന അറിയുന്നത്. ഒരു വള എടുക്കാനായി ലോക്കർ തുറന്നപ്പോഴാണിത്. എന്നാല്‍, എപ്പോഴാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല. വീടിന്റെ വാതിലുകളോ ജനാലകളോ ലോക്കറോ തകർത്തിരുന്നില്ല. അതിനാല്‍, പൊലീസ് ദുരൂഹത സംശയിക്കുന്നുണ്ട്.

ഒരാഴ്ച മുമ്പ് വീട്ടില്‍ പെയിന്റിംഗ് പണി നടന്നിരുന്നു. അതിനിടെ പ്രസന്നയും മകനും ചില സാധനങ്ങള്‍ വാങ്ങാൻ മാഹിക്ക് പോയി. എന്നാല്‍, അന്നാണോ മോഷണം നടന്നതെന്നും തിട്ടമില്ല. പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് പെയിന്റിംഗ് പണിക്കാരെയടക്കം ചോദ്യം ചെയ്തിരുന്നു. വീടുമായി അടുത്ത ബന്ധമുള്ളവരെയടക്കം ചോദ്യം ചെയ്യുന്നുണ്ട്.

അഞ്ച് പവന്റെ മാല, 4 പവന്റെ ഒരു വള, രണ്ടര പവന്റെ വള, രണ്ടു പവന്റെ ചെയിൻ, മൂന്നര പവന്റെയും ഒന്നര പവന്റെയും ഒന്നേമുക്കാല്‍ പവന്റെയും നെക്ലേസ്, ഒരു മോതിരം എന്നിവയടക്കം 25 ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണാഭരണങ്ങളാണ് കിടപ്പുമുറിയിലെ അലമാരയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group