Join News @ Iritty Whats App Group

പായം പഞ്ചായത്തിലെ തോട്ടംകവലയിൽ തൊഴിലുറപ്പ് ജോലിക്കിടെ എട്ടു തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു

പായം പഞ്ചായത്തിലെ തോട്ടംകവലയിൽ തൊഴിലുറപ്പ് ജോലിക്കിടെ എട്ടു തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു


ഇരിട്ടി: പായം പഞ്ചായത്തിലെ തോട്ടംകവലയിൽ തൊഴിലുറപ്പ് ജോലിക്കിടെ എട്ടു തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നീർക്കുഴി എടുക്കുന്ന പ്രവർത്തിക്കിടെ തിങ്കളാഴ്ച രാവിലെ 11 മണിയോടെ കടന്നലുകൾ തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു. രോഹിണി, ഷൈല, ശോഭ, ലിസി, ലീലാമ്മ, ഗ്രേസി, ലൈസ, ശ്യാമള എന്നിവർക്കാണ് കുത്തേറ്റത്.

ഇവരെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് പായം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. എം. വിനോദ് കുമാർ, പഞ്ചായത്ത് സെക്രട്ടറി നിതിൻ സുധാകരൻ, അസിസ്റ്റന്റ് സെക്രട്ടറി ജയ്സ് ടി തോമസ് തുടങ്ങിയവർ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group