Join News @ Iritty Whats App Group

റോഡ്‌ തകര്‍ന്നു; മാക്കൂട്ടം ചുരം വഴിയാത്ര ദുഷ്‌കരം

റോഡ്‌ തകര്‍ന്നു; മാക്കൂട്ടം ചുരം വഴിയാത്ര ദുഷ്‌കരം


ട്ടന്നൂര്‍: അന്തര്‍സംസ്‌ഥാന പാതയിലെ മാക്കൂട്ടം ചുരം റോഡ്‌ കനത്ത മഴയില്‍ വീണ്ടും തകര്‍ന്നതോടെ യാത്ര ദുഷ്‌കരമായി.

വിരാജ്‌പേട്ടകൂട്ടുപുഴ അന്തര്‍സംസ്‌ഥാന പാതയിലെ മാക്കൂട്ടം ചുരത്തിലാണ്‌ റോഡില്‍ വന്‍കുഴികളും തകര്‍ച്ചയും രൂപപ്പെട്ടത്‌. ഇതോടെ ചുരം വഴിയുള്ള ഗതാഗതം ഏറെ ദുസ്സഹമായി. കൊടുംവളവുകളിലെ റോഡിലെ കുഴികളും കനത്ത മൂടല്‍മഞ്ഞും അപകടഭീഷണി വര്‍ധിപ്പിച്ചിട്ടുണ്ട്‌. രാത്രികാലങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ കുഴികളില്‍ വീഴുന്നതും പതിവായതായി യാത്രക്കാര്‍ പറയുന്നു. നേരത്തെ മെക്കാഡം ടാറിങ്‌ നടത്തിയിരുന്ന ഭാഗങ്ങളില്‍ പലതും മഴയില്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്‌.

കൂട്ടുപുഴ പിന്നിട്ടാല്‍ വിരാജ്‌പേട്ടയിലെത്താന്‍ മണിക്കൂറുകള്‍ വേണ്ടിവരുന്ന സ്‌ഥിതിയാണ്‌ നിലവിലുള്ളത്‌. റോഡിന്റെ ശോച്യാവസ്‌ഥയെ തുടര്‍ന്ന്‌ ചുരത്തില്‍ വാഹനങ്ങളുടെ നീണ്ടനിരയും രൂപപ്പെടുന്നുണ്ട്‌. ഗതാഗതക്കുരുക്ക്‌ യാത്രക്കാരെയും ചരക്കുവാഹനങ്ങളെയും ഒരുപോലെ ദുരിതത്തിലാക്കുകയാണ്‌. കേരളത്തില്‍നിന്ന്‌ മൈസൂരു, ബെംഗളൂരു നഗരങ്ങളിലേക്കുള്ള പ്രധാന പാതയാണിത്‌. ദിവസേന ആയിരക്കണക്കിന്‌ മലയാളികളാണ്‌ ഈ വഴിയിലൂടെ യാത്ര ചെയ്ുയന്നത്‌. കേരളത്തിലേക്കുള്ള ചരക്കുഗതാഗതത്തിനും ഏറെ പ്രധാനപ്പെട്ട പാതയാണിത്‌. കര്‍ണാടകയില്‍നിന്നുള്ള നിതാ്യേപയോഗ സാധനങ്ങള്‍, പഴം, പച്ചക്കറി തുടങ്ങിയവ കേരളത്തിലേക്ക്‌ എത്തിക്കുന്നതിലും ഈ പാതയ്‌ക്ക് നിര്‍ണായക പങ്കുണ്ട്‌. മൈസൂരു, ബെംഗളൂരു നഗരങ്ങളില്‍ പഠിക്കുന്ന നിരവധി വിദ്യാര്‍ഥികളും യാത്രയ്‌ക്കായി ഈ റോഡിനെയാണ്‌ ആശ്രയിക്കുന്നത്‌.

ഏഴ്‌ മീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിങ്‌, കോണ്‍ക്രീറ്റ്‌, ഓവുചാല്‍ എന്നിവ ഉള്‍പ്പെടുത്തി ചുരം റോഡ്‌ നവീകരിച്ചിരുന്നു. എന്നാല്‍, കനത്ത മഴയെ തുടര്‍ന്ന്‌ ചില ഭാഗങ്ങളില്‍ വീണ്ടും വന്‍കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്‌. പ്രതിഷേധം ശക്‌തമായതിനെ തുടര്‍ന്ന്‌ ഫെബ്രുവരിയില്‍ ചുരംപാതയില്‍ 5.9 കിലോമീറ്റര്‍ നവീകരണം നടത്തിയിരുന്നു.
പെരുമ്പാടി മുതല്‍ ഹനുമാന്‍ ക്ഷേത്രം വരെയുള്ള ഭാഗത്തെ നവീകരണമാണ്‌ അന്ന്‌ പൂര്‍ത്തിയാക്കിയത്‌. ഐ.ടി. നഗരമായ ബെംഗളൂരുവിനെ കേരളവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയിലൂടെ ദിവസേന 50ലേറെ ടൂറിസ്‌റ്റ്, കെ.എസ്‌.ആര്‍.ടി.സി. ബസുകളും സര്‍വീസ്‌ നടത്തുന്നുണ്ട്‌. സ്വകാര്യ വാഹനങ്ങളടക്കം പതിനായിരക്കണക്കിന്‌ യാത്രക്കാര്‍ ആശ്രയിക്കുന്ന പാതയുടെ ശോച്യാവസ്‌ഥ അടിയന്തരമായി പരിഹരിക്കണമെന്നാണ്‌ യാത്രക്കാരുടെ ആവശ്യം.

Post a Comment

أحدث أقدم
Join Our Whats App Group