Join News @ Iritty Whats App Group

ഇരിട്ടി താലൂക്ക് ആസ്പത്രിയിൽ ഒഴിവുള്ള ഡോക്ടർമാരുടെ എട്ട് തസ്തികകൾ നികത്താൻ മന്ത്രി തല ചർച്ചയിൽ ധാരണ

ഇരിട്ടി താലൂക്ക് ആസ്പത്രിയിൽ ഒഴിവുള്ള ഡോക്ടർമാരുടെ എട്ട് തസ്തികകൾ നികത്താൻ മന്ത്രി തല ചർച്ചയിൽ ധാരണ


ഇരിട്ടി: ഇരിട്ടി താലൂക്ക് ആസ്പത്രിയിൽ ഒഴിവുള്ള ഡോക്ടർമാരുടെ എട്ട് തസ്തികകൾ നികത്താൻ മന്ത്രി തല ചർച്ചയിൽ ധാരണ. ആരോഗ്യമന്ത്രി കെ. മുരളീധരന്റെയും വൈദ്യുതി മന്ത്രി സണ്ണിജോസഫിന്റെ നേതൃത്വത്തിൽ ആരോഗ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം. ആസ്പത്രിയിൽ മാതൃശിശുവാർഡിനായി കെട്ടിടം പണിതിട്ട് വർഷങ്ങളായെങ്കിലും ഡോക്ടർമാർ ഇല്ലാഞ്ഞതിനാൽ താലൂക്ക് ആസ്പത്രിയിൽ ഗൈനക്കോളജി വിഭാഗം തുടങ്ങാൻ കഴിഞ്ഞിച്ചില്ല. ആസ്പത്രിയിൽ രണ്ട് ഗൈനക്കോളജി തസ്തികയാണ് ഒഴിഞ്ഞു കിടക്കുന്നത്. മാതൃശിശു വാർഡിനായി തുടങ്ങിയ ലക്ഷങ്ങളുടെ ഉപകരണങ്ങളും നശിക്കുകയാണ്. കമ്മ്യൂണിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിൽ മൂന്ന് പോസ്റ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. ഓഫ്താൽമോളജിസ്റ്റിന്റെ ഒഴിവുകളും, നാഷണൽ റൂറൽ ഹെൽത്ത് മിഷനിൽ ഒരു ഡോക്ടറുടെ തസ്തികയും ഒഴിഞ്ഞു കിടക്കുകയാണ്. ഈ തസ്തികൾ എല്ലാ നികത്താനുള്ള നടപടി ഉണ്ടാക്കാമെന്ന് ആരോഗ്യമന്ത്രി യോഗത്തിൽ ഉറപ്പും നൽകി.
    

ആശുപത്രിയിൽ ത്രീ സ്റ്റാർ സൗകര്യങ്ങളോടെ നിർമ്മിക്കുന്ന പുതിയ സൂപ്പർ സ്പെഷ്യാലിറ്റി കോംപ്ലക്സിന്റെ നിർമ്മാണം ഇഴയുന്നതും യോഗത്തിൽ ചർച്ചയായി. കരാർ കലാവധി തീരാൻ ആറുമാസം പോലും ബാക്കിയില്ലെന്നിരിക്കെ പൂർത്തിയായത് നാലിലൊന്ന് പ്രവ്യത്തി മാത്രാണ്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 68.72 കോടി രൂപ ചിലവിലാണ് സൂപ്പർ സ്പെഷ്യാലിറ്റി കോംപ്ലക്സ് നിർമ്മിക്കുന്നത്. നിമ്മാണം ആരംഭിച്ച് രണ്ട വർഷം പൂർത്തിയാകുമ്പോൾ 27.8 ശതമാനം പ്രവ്യത്തി മാത്രമാണ് പൂർത്തിയായിട്ടുള്ളു. അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന 9094 സ്‌ക്വയർ മീറ്റർ കെട്ടിടത്തിന്റെ നിർമ്മാണ കാലാവധി 28മാസമായിരുന്നു. നിമ്മാണ കലാവധി അടുത്ത് വർഷം ഏപ്രിൽ പൂർത്തിയാകേണ്ടതാണ്. ഇതിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കണമെന്ന് മന്ത്രിമാർ കരാറുകാരനോട് ആവശ്ടപ്പെട്ടു. ആറുമാസം കൂടി നീട്ടി നല്കണമെന്ന കരാറുകാന്റെ ആവശ്യം പരിഗണിച്ച അടുത്ത വർഷം ഓഗസ്റ്റിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ മന്ത്രി നിർദ്ദേശിച്ചു. പേരാവൂർ എം എൽ എ കൂടിയായ മന്ത്രി സണ്ണിജോസഫ് മുൻകൈയെടുത്താണ് യോഗം വിളിച്ചു ചേർത്തത്. ആരോഗ്യ വകുപ്പ് ഡയരക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും ഉൾപ്പെടെ വകുപ്പിനെ ഉന്നത തല ഉദ്യോഗസ്ഥർക്കൊപ്പം ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ വി. വിനോദ്കുമാർ, ഇരിട്ടി താലൂക്ക് ആസ്പത്രി സൂപ്രണ്ട് രാജേഷ് എന്നിവരും സംബന്ധിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group