Join News @ Iritty Whats App Group

പ്രതിപക്ഷ പ്രതിഷേധങ്ങളിൽ മുങ്ങി പാർലമെന്റ് പിരിഞ്ഞു; ചർച്ചകളില്ലാതെ കേന്ദ്ര സർക്കാർ പാസാക്കിയെടുത്തത് സുപ്രധാന ബില്ലുകൾ

പ്രതിപക്ഷ പ്രതിഷേധങ്ങളിൽ മുങ്ങി പാർലമെന്റ് പിരിഞ്ഞു; ചർച്ചകളില്ലാതെ കേന്ദ്ര സർക്കാർ പാസാക്കിയെടുത്തത് സുപ്രധാന ബില്ലുകൾ


പാർലമെന്റിന്റെ വർഷകാല സമ്മേളനം കൊടിയിറങ്ങിയപ്പോൾ ഇത്തവണയും ഇരു സഭകളും ഏറെ സമയവും ബഹളത്തിൽ മുങ്ങി. ചർച്ചകളില്ലാതെ കേന്ദ്ര സർക്കാർ സുപ്രധാന ബില്ലുകൾ പാസാക്കിയെടുക്കുകയായിരുന്നു. ജൂലൈ 20 ന് ആരംഭിച്ച് ഇന്നലെ അവസാനിച്ച വർഷകാല സമ്മേളനത്തിൽ സഭയുടെ ഭൂരിഭാഗം സമയവും പ്രതിഷേധങ്ങളിൽ മുങ്ങി.

നീറ്റ് പരീക്ഷാ വിവാദവും, വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കു നേരെയുണ്ടായ പോലീസ് നടപടിയും പ്രതിപക്ഷം ഇരു സഭകളിലും ശക്തമായ ആയുധമാക്കി. ചോദ്യോത്തര വേള പല ദിവസങ്ങളിലും പൂർണ്ണമായും തടസ്സപ്പെട്ടു. മറുപടി നൽകാതെ സർക്കാരും, പിന്മമാറാതെ പ്രതിപക്ഷവും നിലയുറപ്പിച്ചതോടെ സഭ സ്തംഭിക്കുന്നതാണ് ഓരോ ദിവസവും കണ്ടത്.

പ്രതിഷേധങ്ങൾ കാരണം സഭയുടെ പ്രവർത്തനക്ഷമതയിൽ റെക്കോർഡ് തകർച്ചയാണ് ഉണ്ടായത്. പാർലമെൻ്ററികാര്യ മന്ത്രി കിരൺ റിജിജു തന്നെ വ്യക്തമാക്കിയ കണക്കുകൾ പ്രകാരം ലോക്‌സഭ വെറും 19 ശതമാനം സമയം മാത്രമാണ് പ്രവർത്തിച്ചത്. രാജ്യസഭയുടെ പ്രവർത്തനക്ഷമത 39 ശതമാനമാണ്. എന്നാൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നതിനിടയിലും തങ്ങളുടെ അജണ്ടകൾ വേഗത്തിൽ നടപ്പിലാക്കുകയായിരുന്നു കേന്ദ്ര സർക്കാർ.

പ്രതിപക്ഷത്തിൻ്റെ അസാന്നിധ്യത്തിൽ സുപ്രധാനമായ 12 ബില്ലുകളാണ് ഈ സമ്മേളനത്തിൽ സർക്കാർ പാസാക്കിയെടുത്തത്. ഇതിൽ പല ബില്ലുകളും യാതൊരു ചർച്ചകളുമില്ലാതെ ശബ്ദവോട്ടോടെയാണ് പാസാക്കിയത്. വെറും 36 മിനിറ്റിനുള്ളിൽ 7 ബില്ലുകൾ വരെ ധൃതിപിടിച്ച് പാസാക്കിയ ദിവസങ്ങളുമുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group