പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചത് കേന്ദ്രഫണ്ട് 450 കോടി ഉറപ്പാക്കാൻ; സർക്കാറിന്റെ വിശദീകരണം
തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നുള്ള 450 കോടി ഉറപ്പാക്കാനാണ് പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചതെന്ന് യു.ഡി.എഫ് സർക്കാരിന്‍റെ വിശദീകരണം. വീടുകളിൽ പ്രധാനമന്ത്രിയുടെ ഫോട്ടോയുണ്ടാകില്ലെന്നും പക്ഷേ പിഎംഎവൈ ബ്രാൻഡിംഗ് ഉണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കി. ഈ എംബ്ലം വീടുകളിൽ താമസിക്കുന്നവരുടെ ആത്മാഭിമാനത്തെ ബാധിക്കുമെന്നായിരുന്നു അതുകൊണ്ട് തന്നെ കേന്ദ്ര നിർദേശം നടപ്പാക്കില്ലെന്നുമായിരുന്നു എൽഡിഎഫ് സർക്കാരിന്‍റെ നിലപാട്. എന്നാൽ, യുഡിഎഫ് സർക്കാർ എംബ്ലം പതിപ്പിക്കാൻ സമ്മതം മൂളുകയായിരുന്നു. അതേസമയം, പിഎംഎവൈ സഹകരണം പിഎം ശ്രീയിൽ മുന്നോട്ട് പോകുന്നതിന് മുന്നോടിയായാണെന്നുള്ള വിമർശനവും ഉയരുന്നു
إرسال تعليق