Join News @ Iritty Whats App Group

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി


കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ബയോ കെമിസ്ട്രി വിഭാഗത്തിലെ അസിസ്റ്റന്‍റ് പ്രൊഫസർ ആയ നിഖിൽ ചന്ദ്രനെയാണ് ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഡോക്ടറെ ഫോണ്‍ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ പോയി നോക്കുമ്പോഴാണ് വിവരം അറിഞ്ഞത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി

കഴിഞ്ഞ മൂന്ന് വർഷമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ സേവനമനുഷ്ടിച്ച് വരികയായിരുന്നു ഡോക്ടർ. മലപ്പുറം സ്വദേശിയാണ്. എന്താണ് മരണ കാരണമെന്ന് വ്യക്തമല്ല.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

Post a Comment

أحدث أقدم
Join Our Whats App Group