രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: പയ്യന്നൂർ തഹസിൽദാർക്കെതിരെ നടപടി; സസ്‌പെൻഡ് ചെയ്യാൻ നിർദേശം നൽകി മന്ത്രി അനിൽകുമാർ
രാജേഷിന്റെ മൃതദേഹം ഫ്രീസർ ഇല്ലാതെ കൊണ്ടുപോയ സംഭവത്തിൽ പയ്യന്നൂർ തഹസിൽദാർ പോൾ കെ.പിയെ സസ്പെൻഡ് ചെയ്തേക്കും. തഹസിൽദാറെ സസ്‌പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി അറിയിച്ചു. കളക്ടറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും സസ്‌പെൻഷൻ.
തഹസിൽദാറെ സസ്‌പെൻഡ് ചെയ്യുന്നതിനായി ലാൻഡ് റവന്യൂ കമ്മീഷണർക്ക് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ നിർദേശം നൽകി. പയ്യന്നൂർ തഹസിൽദാർ, പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ട്, പ്രിൻസിപ്പൽ, ചെറുപുഴ പൊലീസ് എന്നിവരിൽ നിന്ന് മൊഴിയെടുത്ത ശേഷമാണ് ജില്ലാ കളക്ടർ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
ഫ്രീസർ സംവിധാനമില്ലാത്ത ആംബുലൻസിൽ മൃതദേഹം കൊണ്ടുപോകേണ്ട സാഹചര്യമുണ്ടായതിൽ തഹസിൽദാറുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് തഹസിൽദാറെ അടിയന്തരമായി സസ്‌പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് മന്ത്രി നിർദേശം നൽകിയത്.
إرسال تعليق