രാവിലെ 8 മുതൽ വൈകീട്ട് 7 വരെ മാത്രം ഉപഭോക്താക്കളെ ഫോൺ വിളിക്കാം! വായ്പ തിരിച്ചടവ് ഭീഷണികൾക്ക് കർശന നിയന്ത്രണവുമായി ആർബിഐ
മുംബൈ: വായ്പാ സ്ഥാപനങ്ങൾക്കുള്ള പെരുമാറ്റച്ചട്ടം കർക്കശമാക്കി റിസർവ് ബാങ്ക്. വായ്പത്തുക തിരിച്ചുപിടിക്കുമ്പോൾ ഉപഭോക്താക്കളോട് സ്ഥാപനങ്ങളുടെ പെരുമാറ്റം മാന്യമായിരിക്കണമെന്ന് റിസർവ് ബാങ്ക് നിർദേശം നൽകി. വിളിക്കുന്നതും വീട്ടിൽ പോകുന്നതും രാവിലെ എട്ടിനും വൈകീട്ട് ഏഴിനും ഇടയിലാകണം. ഉപഭോക്താക്കളെ വിളിച്ചാൽ ഉള്ളടക്കം റെക്കോർഡ് ചെയ്ത് സൂക്ഷിക്കണം. മോശം ഭാഷ ഉപയോഗിക്കരുതെന്നും നിർദേശത്തിൽ പറയുന്നു. വാണിജ്യ ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയ വായ്പാ സ്ഥാപനങ്ങൾക്കാണ് നിർദേശം നൽകിയത്. അടുത്തവർഷം ജനുവരി മുതൽ നിയമം പ്രാബല്യത്തിൽ വരും.
إرسال تعليق