Join News @ Iritty Whats App Group

എംഡിഎംഎ നിര്‍മാതാക്കളായ രണ്ട് വിദേശവനിതകളെ ഡല്‍ഹിയില്‍ ചെന്ന് പൊക്കി ; ഓപ്പറേഷൻ തൂഫാനില്‍ വീണ്ടും ചരിത്രം സൃഷ്‌ടിച്ച്‌കണ്ണൂര്‍ സ്‌ക്വാഡ്

എംഡിഎംഎ നിര്‍മാതാക്കളായ രണ്ട് വിദേശവനിതകളെ ഡല്‍ഹിയില്‍ ചെന്ന് പൊക്കി ; ഓപ്പറേഷൻ തൂഫാനില്‍ വീണ്ടും ചരിത്രം സൃഷ്‌ടിച്ച്‌കണ്ണൂര്‍ സ്‌ക്വാഡ്


ണ്ണൂർ ഓപ്പറേഷൻ തൂഫാൻ പദ്ധതിയിലുടെ വിദേശ ബന്ധമുള്ള മയക്കുമരുന്ന് മാഫിയയുടെ വേരറുത്ത് കണ്ണൂർ സ്ക്വാഡ്. ഡല്‍ഹി കേന്ദ്രീകരിച്ച്‌ മാരക ലഹരിവസ്തുവായ എം.ഡി.എം.എ നിര്‍മ്മിച്ച്‌ നല്‍കിയിരുന്ന രണ്ട് വിദേശ വനിതകളെ കണ്ണൂര്‍ സിറ്റി പൊലീസ് സ്‌ക്വാഡ് അവരുടെ മടയില്‍ ചെന്ന് സാഹസികമായി പിടികൂടിയത് ചരിത്രനേട്ടമായി മാറി.

നൈജീരിയ സ്വദേശിനി ചിനെലോ ലിലിയന്‍, ക്യാമറൂണ്‍ സ്വദേശിനി ഫിലോമെനെ ചാന്‍സെലിന്‍ എന്നിവരെയാണ് ഡല്‍ഹി ബുരാരിയില്‍ വെച്ച്‌ സിറ്റി പോലിസ് പിടികൂടിയതെന്ന് റേഞ്ച് ഡിഐജി കെ കാര്‍ത്തിക് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ന്യൂമാഹിയില്‍ വെച്ച്‌ 0.6 ഗ്രാം എംഡിഎംഎയുമായി രജിനാസ് എന്നയാള്‍ പിടിയിലായതാണ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഹരി എത്തിച്ചത് മുഹമ്മദ് സമീലാണെന്ന് വ്യക്തമാവുകയും, തുടര്‍ന്ന് സമീലിന്റെ വീട്ടില്‍ നിന്നും വാഹനത്തില്‍ നിന്നുമായി 185 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. സമീലിന്റെ ഫോണ്‍, ബാങ്ക് രേഖകള്‍ പരിശോധിച്ചതോടെയാണ് 'തബു' എന്ന മുജ്തബയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.

ലഹരി ഇടനിലക്കാര്‍ വഴി ആളൊഴിഞ്ഞ കേന്ദ്രങ്ങളില്‍ എംഡിഎംഎ ഒളിപ്പിച്ചുവെച്ച്‌ ലൊക്കേഷന്‍ മാത്രം കൈമാറുന്ന ഹൈടെക് രീതിയാണ് തബു അനുവര്‍ത്തിച്ചിരുന്നത്. ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ ബെംഗളൂരുവില്‍ വെച്ച്‌ തബുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.ഡല്‍ഹിയില്‍ നിന്ന് പാര്‍സല്‍ വഴിയാണ് ഇവര്‍ നാട്ടിലേക്ക് ലഹരി കടത്തിയിരുന്നത്. ഈ കണ്ണിയിലൂടെ ലഭിച്ച തെളിവുകളാണ് ഡല്‍ഹിയില്‍ വച്ച്‌ എംഡിഎംഎ നിര്‍മ്മിച്ചു നല്‍കിയിരുന്ന വിദേശ വനിതകളിലേക്ക് പൊലീസിനെ നയിച്ചത്.

പ്രതികള്‍ സിം കാര്‍ഡുകള്‍ നിരന്തരം മാറ്റിയും ഇരുപതോളം ബാങ്ക് അക്കൗണ്ടുകള്‍ വഴിയും കോടികളുടെ ഇടപാടുകളാണ് നടത്തിയിരുന്നത്. കണ്ണൂര്‍ സിറ്റി പോലീസിന്റെ സ്‌ക്വാഡ് അംഗങ്ങള്‍ 10 ദിവസത്തോളം ഡല്‍ഹിയില്‍ താമസിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് എത്തിച്ചേര്‍ന്നത്.
അമ്പതോളം വ്യാജ ആധാര്‍ കാര്‍ഡുകളും 15 പാന്‍ കാര്‍ഡുകളും ചെക്ക് ബുക്കുകളും വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളും ഇവര്‍ പലവിധത്തില്‍ സമ്പാദിച്ചതായി പോലിസ് കണ്ടെത്തി. വിദേശത്തുനിന്ന് പാര്‍സല്‍ ആയാണ് ഇവര്‍ക്ക് മയക്കുമരുന്ന് നിര്‍മാണ സാമഗ്രികള്‍ ലഭിക്കുന്നതെന്നും ഡിഐജി പറഞ്ഞു. കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും ഡിഐജി അറിയിച്ചു.

കമ്മീഷണറുടെ ഓഫീസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് ഭാരത് റെഡ്ഡി, തലശ്ശേരി എ എസ്‌ പി നന്ദഗോപന്‍ എന്നിവരും പങ്കെടുത്തു നേരത്തെ നിരവധി പിടികിട്ടാപ്പുള്ളികളെയും ഓപ്പറേഷൻ തു ഫാൻ്റെ ഭാഗമായി മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന മുഖ്യ കണ്ണികളെയും കണ്ണൂർ സിറ്റി പൊലിസ് പിടി കൂടിയിരുന്നു മാരക മയക്കുമരുന്നായ എംഡി എം എ നിർമ്മിക്കു ആ വിദേശ വനിതകളെ അവരുടെ കേന്ദ്രത്തില്‍ തന്നെ പോയി പിടികൂടിയതോടെ മറ്റൊരു പൊൻതൂവല്‍ കൂടി കണ്ണൂർ സ്‌ക്വാഡിൻ്റെ തൊപ്പിയിലെത്തിയിരിക്കുകയാണ്. മയക്കുമരുന്ന് കേസില്‍ പിടിയിലായവരില്‍ നിന്നാണ് ഇതു നിർമ്മിച്ച്‌ വിതരണം ചെയ്തിരുന്ന നൈജീരിയൻ കാമറൂണ്‍ ടീമുകളെ കുറിച്ച്‌ നിർണായകവിവരം ലഭിച്ചത് ഇതനുസരിച്ചുള്ള ശാസ്‌ത്രീയമായ പഴുതടച്ച അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

Post a Comment

أحدث أقدم
Join Our Whats App Group