Join News @ Iritty Whats App Group

വീണക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇ‍ഡി, സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ, എന്തിന് ഉപയോ​ഗിച്ചെന്ന് അറിയില്ലെന്ന് നന്ദുലാലിന്റെ മൊഴി

വീണക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇ‍ഡി, സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ, എന്തിന് ഉപയോ​ഗിച്ചെന്ന് അറിയില്ലെന്ന് നന്ദുലാലിന്റെ മൊഴി


തിരുവനന്തപുരം: വീണക്കെതിരായ അന്വേഷണം കടുപ്പിച്ച് ഇഡി. വീണയുടെ വ്യാജ സിമ്മിൽ കൂടുതൽ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് ഇ‍ഡി. കോഴിക്കോട്ടെ ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജർ ആയ നന്ദുലാൽ എന്ന ആളുടെ പേരിലാണ് സിം കാർഡ് എടുത്തിരിക്കുന്നതെന്നാണ് ഇ‍ഡി കണ്ടെത്തൽ. 2024 മുതൽ വീണ നന്ദുലാലിന്റെ പേരിലുള്ള സിം ഉപയോഗിച്ചു. വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്നാണ് നന്ദുലാലിന്റെ മൊഴി. എന്താവശ്യത്തിനാണെന്ന് സിം എടുത്തതെന്നു തനിക്കറിയില്ലെന്നും നന്ദുലാൽ മൊഴി നൽകിയിട്ടുണ്ട്. വ്യാജ സിം ഉപയോഗിച്ചത് ഇന്റർനെറ്റ് കോളുകൾക്ക് എന്ന്‌ ഇഡി വ്യക്തമാക്കുന്നു. അനധികൃത പണമിടപാടുകൾക്കാണ് ഇന്റർനെറ്റ് കോൾ ഉപയോഗിച്ചതെന്നും ഇഡി. വീണയെ വീണ്ടും ചോദ്യം ചെയ്യും. അടുത്തയാഴ്ച വീണയ്ക്ക് നോട്ടീസ് നൽകും

Post a Comment

أحدث أقدم
Join Our Whats App Group