Join News @ Iritty Whats App Group

മട്ടന്നൂര്‍ ആയുര്‍വേദ ആസ്‌പത്രി ഉടന്‍ പുതിയ കെട്ടിടത്തിലേക്ക്‌ മാറ്റും

മട്ടന്നൂര്‍ ആയുര്‍വേദ ആസ്‌പത്രി ഉടന്‍ പുതിയ കെട്ടിടത്തിലേക്ക്‌ മാറ്റും


ഴശ്ശി കന്നാട്ടുംകാവില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച സര്‍ക്കാര്‍ ആയുര്‍വേദ ആസ്‌പത്രി പുതിയ കെട്ടിടത്തിലേക്ക്‌ മാറ്റാനുള്ള നടപടികള്‍ തുടങ്ങി.

അഞ്ചുനില കെട്ടിടത്തിന്റെ ആദ്യഘട്ടത്തില്‍ മൂന്ന്‌ നിലകളുടെ നിര്‍മാണമാണ്‌ പൂര്‍ത്തിയാക്കിയത്‌. ഇന്റഗ്രേറ്റഡ്‌ ഹെല്‍ത്ത്‌ സെന്റര്‍ എന്ന നിലയിലാണ്‌ ആസ്‌പത്രിയുടെ പദ്ധതി തയ്ായറാക്കിയത്‌. കേന്ദ്രപദ്ധതി പ്രകാരം ആദ്യം ഒന്‍പത്‌ കോടി രൂപയാണ്‌ അനുവദിച്ചത്‌. തുക അപര്യാപ്‌തമായതോടെ സംസ്‌ഥാന സര്‍ക്കാര്‍ രണ്ടു കോടി രൂപ കൂടി അനുവദിച്ചു. പിന്നീട്‌ കേന്ദ്രസംസ്‌ഥാന വിഹിതമായി ആറു കോടി രൂപ കൂടി ഉള്‍പ്പെടുത്തി ആകെ 17 കോടി രൂപയാണ്‌ പദ്ധതിക്കായി വകയിരുത്തിയത്‌.

പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഒ.പി. ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഒന്നും രണ്ടും നിലകളില്‍ വാര്‍ഡുകളുമാണ്‌ ഒരുക്കുക. ആയുര്‍വേദത്തിന്റെ പരമ്പരാഗത ചികിത്സാ രീതികള്‍ക്കൊപ്പം ആധുനിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയുള്ള ചികിത്സയാണ്‌ ഇവിടെ ലക്ഷ്യമിടുന്നത്‌. കെ.കെ. ശൈലജ ആരോഗ്യ മന്ത്രിയായിരുന്ന കാലത്താണ്‌ മട്ടന്നൂരിന്റെ ആരോഗ്യ മേഖലയ്‌ക്ക് കരുത്തേകുന്നതിനായി ആയുര്‍വേദ ആസ്‌പത്രി അനുവദിച്ചത്‌.

50 കിടക്കകളുള്ള ആസ്‌പത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നതിന്‌ പുതിയ ജീവനക്കാരെ നിയമിക്കേണ്ടതുണ്ട്‌. ഇതിനായി സ്‌റ്റാഫ്‌ പാറ്റേണ്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക്‌ സര്‍ക്കാര്‍ അംഗീകാരം ലഭിക്കണം.ആദ്യഘട്ടത്തില്‍ നിലവിലുള്ള ജീവനക്കാരെയും സൗകര്യങ്ങളെയും ഉപയോഗപ്പെടുത്തി ആസ്‌പത്രിയുടെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക്‌ മാറ്റാനാണ്‌ അധികൃതരുടെ തീരുമാനം.

നിലവില്‍ ദിവസവും നൂറോളം പേരാണ്‌ ആയുര്‍വേദ ആസ്‌പത്രിയില്‍ ചികിത്സ തേടിയെത്തുന്നത്‌. പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കൂടുതല്‍ സൗകര്യങ്ങളോടെ ചികിത്സ ലഭ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ്‌ അധികൃതര്‍.

Post a Comment

Previous Post Next Post
Join Our Whats App Group