Join News @ Iritty Whats App Group

സോണിയാ ​ഗാന്ധിയുടെ ഓർമക്കുറിപ്പുകൾ: വെട്ടിമാറ്റാൻ നിർദേശിച്ചത് മോദിയെയും ആർഎസ്എസിനെയും പരാമർശിക്കുന്ന ഭാ​ഗങ്ങളെന്ന് ​ഗെലോട്ട്

സോണിയാ ​ഗാന്ധിയുടെ ഓർമക്കുറിപ്പുകൾ: വെട്ടിമാറ്റാൻ നിർദേശിച്ചത് മോദിയെയും ആർഎസ്എസിനെയും പരാമർശിക്കുന്ന ഭാ​ഗങ്ങളെന്ന് ​ഗെലോട്ട്


ദില്ലി: സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകളിൽ നിന്ന് ചില ഭാഗങ്ങൾ മാറ്റാൻ പ്രസാധകർ നിർദേശിച്ചെന്ന വിവാദത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് അശോക് ​ഗെലോട്ട്. ആർഎസ്എസിനെയും മോദിയെയും കുറിച്ചുള്ള ഭാഗങ്ങൾ മാറ്റാനാണ് നിർദേശം നൽകിയതെന്ന് അദ്ദേഹം ആരോപിച്ചു. ചൈനീസ് കടന്നുകയറ്റത്തെ കുറിച്ചുള്ള ഭാഗം നീക്കാനും നിർദേശിച്ചുവെന്ന് ​ഗെലോട്ട് വ്യക്തമാക്കി. 2015ൽ നരേന്ദ്ര മോദിയും സോണിയ ഗാന്ധിയും മൻമോഹൻ സിംഗും തമ്മിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങളിൽ അടക്കം പ്രസാധകർ സംശയം ഉന്നയിച്ചുവെന്നും അഭ്യൂഹമുയർന്നു. സർക്കാർ സമ്മർദം കാരണമാണ് പ്രസാധകർ തിരുത്ത് നിർദേശിച്ചതെന്ന് അശോക് ​ഗെലോട്ട് ആരോപണമുന്നയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group