Join News @ Iritty Whats App Group

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങി തീരുമാനം പിൻവലിക്കില്ലെന്ന് റെയിൽവേ സഹമന്ത്രി

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങി തീരുമാനം പിൻവലിക്കില്ലെന്ന് റെയിൽവേ സഹമന്ത്രി


ദില്ലി: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം സംബന്ധിച്ച തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി വി.സോമണ്ണ. ഡിവിഷൻ വിഭജനം ആലോചിച്ചെടുത്ത തീരുമാനമാണെന്നും സഫലമാക്കിയത് ദീർഘനാളത്തെ കാത്തിരിപ്പാണെന്നും വി സോമണ്ണ വ്യക്തമാക്കി. തീരുമാനമെടുക്കാൻ സഹായിച്ചത് മൂന്ന് റെയിൽവേ ജനറൽ മാനേജർമാരാണ്. കൊങ്കൺ റെയിൽവേ, സൗത്ത് സെൻട്രൽ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ ജനറൽ മാനേജർമാരുമായി 40 മണിക്കൂർ ചർച്ച നടത്തിയെന്നും കേരളത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങി തീരുമാനം പിൻവലിക്കില്ലെന്നും സോമണ്ണ വ്യക്തമാക്കി

ഉഡുപ്പി ചിക്കമഗളൂരു എംപി കോട്ട ശ്രീനിവാസ് പൂജാരിക്കാണ് സോമണ്ണ ഇത് സംബന്ധിച്ച് ഉറപ്പുനൽകിയത്. മൈസൂരുവിൽ നിന്ന് മംഗളുരുവിലേക്ക് 100 കിലോമീറ്റർ ദൂരമേ ഉള്ളൂ. പക്ഷേ മംഗളൂരുവിൽ നിന്ന് പാലക്കാട് ഡിവിഷൻ ആസ്ഥാനത്തേക്ക് 350 കിലോമീറ്റർ ഉണ്ടെന്നും വി.സോമണ്ണ പറഞ്ഞു. മംഗലാപുരം കേന്ദ്രീകരിച്ചുള്ള ഡിവിഷൻ രൂപീകരണവും കേന്ദ്ര റെയിൽവേ സഹമന്ത്രി തള്ളിയില്ല. ഒരു വർഷത്തിനുശേഷം ഇക്കാര്യത്തിൽ മറുപടി പറയാമെന്നും സോമണ്ണയുടെ മറുപടി. മംഗളൂരു തുറമുഖം കർണാടകത്തിന് വേണമെന്നും സോമണ്ണ പറഞ്ഞു. കേരളത്തിന് രണ്ടു തുറമുഖങ്ങൾ വേറെയുണ്ട്, എണ്ണം പറഞ്ഞ ഹാർബറുകളുമുണ്ടെന്നും കേന്ദ്ര റെയിൽവേ സഹമന്ത്രി പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group