Join News @ Iritty Whats App Group

മട്ടന്നൂർ പാലോട്ട് പള്ളിക്ക് സമീപം കാറപകടം. ഒരാൾ മരണപ്പെട്ടു

മട്ടന്നൂർ പാലോട്ട് പള്ളിക്ക് സമീപം കാറപകടം. ഒരാൾ മരണപ്പെട്ടു


മട്ടന്നൂർ: ഇരിട്ടി- മട്ടന്നൂർ റൂട്ടിൽ പാലോട്ട് പള്ളിക്ക് സമീപം കാർ നിന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു യുവാവ് മരിച്ചു. കൂത്തുപറമ്പ് മാങ്ങാട്ടിടം ശങ്കരനെല്ലൂർ കടാംകോട്ട് ഹൗസിൽ ജയരാജിൻ്റെ മകൻ സി. 

സായന്ത്‌ (25) ആണ് മരിച്ചത്. കാർ യാത്രക്കാരായ 2 പേർക്ക് പരിക്കേറ്റു. 

അഭിരാം (25), ഹൃഷിരാജ് (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂർ ചാല ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഇന്ന് പുലർച്ചെ 1.15ഓടെയായിരുന്നു അപകടം. ഇരിട്ടി ഭാഗത്ത് നിന്ന് കൂത്തുപറമ്പിലേക്ക് പോവുകയായിരുന്നു കാർ യാത്രക്കാർ. സായന്ത് രാജ് ആണ് കാർ ഓടിച്ചിരുന്നത്. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി.


Post a Comment

أحدث أقدم
Join Our Whats App Group