Join News @ Iritty Whats App Group

ഇരിട്ടിയിൽ സ്വന്തം തൊഴിലാളികളെ വെച്ച് ഗോഡൗണിൽ ചരക്കിറക്കുന്നത് തടഞ്ഞവരെ അറസ്റ്റ് ചെയ്തു നീക്കി


ഇരിട്ടിയിൽ സ്വന്തം തൊഴിലാളികളെ വെച്ച് ഗോഡൗണിൽ ചരക്കിറക്കുന്നത് തടഞ്ഞവരെ അറസ്റ്റ് ചെയ്തു നീക്കി 

 
ഇരിട്ടി: സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് ഗോഡൗണിൽ ചരക്കിറക്കുന്നത് തടഞ്ഞ സി ഐ ടി യു നേതൃത്വത്തിലുള്ള സംഘത്തെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇരിട്ടി പയഞ്ചേരി മുക്കിലെ സി.ജെ. ബിൽഡേഴ്‌സിന്റെ ഗോഡൗണിൽ സ്വന്തം തൊഴിലാളികളെ വെച്ച് ചരക്ക് ഇറക്കുന്നത് തടഞ്ഞ സി ഐ ടി യുക്കാരെയാണ് പോലീസ് അറസ്റ്റുചെയ്തു നീക്കിയത്. ഗോഡൗണിലെ തൊഴിലാളികളെ വെച്ച് തന്നെ സ്ഥാപനം ഉടമയ്ക്ക് ചരക്ക് ഇറക്കാമെന്ന ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നു. സ്ഥാപനം ഉടമ സ്വന്തം തൊഴിലാളികളെ വെച്ച് ചരക്ക് ഇറക്കുന്നത് സി ഐ ടി യുവിന്റെ നേതൃത്വത്തിലുള്ള തൊഴിലാളി സംഘടന തടഞ്ഞിരുന്നു. ഇതിനെതിരെ സ്ഥാപനം മാനേജിംങ് പാർട്ട്ണർ റോബിൻ സെബാസ്ററ്യൻ ഹൈക്കോടതിയെ സമീപിച്ച് സംരക്ഷണം തേടി. ഹരജി പരിഗണിച്ച ഹൈ്‌ക്കോടതി ജഡ്ജി പി. ഗോപിനാഥ് സ്ഥപനം ഉടമയ്ക്ക് ചരക്ക് ഇറക്കുന്നതിന് ആവശ്യമായ പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവിന്റെ പകർപ്പ് സി ഐ ടി.യു ഇരിട്ടി ഏരിയാ സെക്രട്ടറിക്കും കൈമാറി. ഇതിന് പിന്നാലെ വെള്ളിയാഴ്ച്ച ചരക്കുമായി എത്തിയ ലോറി സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ തടയുകയും ഗോഡൗണിലെ തൊഴിലാളികളെ വെച്ച് ചരക്ക് ഇറക്കുന്നത് തടയുകയും ചെയ്തു. കുറച്ച് നേരത്തെ വാക്കേറ്റത്തിനും പ്രതിഷേധത്തിനും ശേഷം ഇരിട്ടി എസ് ഐ സനിത്ത് , എസ് ഐ വിജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തൊഴിലാളിയൂണിയൻ നേതാക്കളുമായി സംസാരിച്ചു. തൊഴിലാളികൾ പ്രതിഷേധം തുടർന്നതോടെ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റുചെയ്തു നീക്കുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group