Join News @ Iritty Whats App Group

ബൈക്ക് അപകടത്തില്‍ പെട്ട് ആശുപത്രിയില്‍; കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ മേഘാലയില്‍ നിന്ന് കണ്ടെത്തി

ബൈക്ക് അപകടത്തില്‍ പെട്ട് ആശുപത്രിയില്‍; കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ മേഘാലയില്‍ നിന്ന് കണ്ടെത്തി


യാത്രകളിലൂടെ പ്രശസ്തനായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി. മേഘാലയില്‍ നിന്നാണ് കണ്ടെത്തിയത്. ഒരാഴ്ച മുന്‍പാണ് ദില്‍ഷാദിനെ കാണാതായത്. ബൈക്ക് അപകടത്തില്‍ പെട്ട് ആശുപത്രിയില്‍ ചികിത്സയിലാണ് ദില്‍ഷാദ്. ‘യാത്ര ടുഡേ’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് ദില്‍ഷാദ്. 9.33 ലക്ഷം ഫോളോവേഴ്‌സുമുണ്ട്. മലപ്പുറം ചെലേമ്പ്ര സ്വദേശിയായ ദില്‍ഷാദ് ഈ മാസം ആറിനാണ് വീട്ടില്‍ നിന്നും യാത്ര പോയത്. 22ാം തീയതി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. പിന്നീട് ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group