Join News @ Iritty Whats App Group

ഓണം: എക്സൈസിന്‍റെ തീവ്രയജ്ഞ പരിശോധനകള്‍ ഒന്നു മുതല്‍

ഓണം: എക്സൈസിന്‍റെ തീവ്രയജ്ഞ പരിശോധനകള്‍ ഒന്നു മുതല്‍


ണ്ണൂർ: ഓണത്തോടനുബന്ധിച്ച്‌ വ്യാജമദ്യത്തിന്റേയും അനധികൃത മദ്യത്തിന്റേയും മയക്കുമരുന്നു കളുടെയും കള്ളക്കടത്തും വിപണനവും സംഭരണവും തടയുന്നതിന് എക്സൈസ് വകുപ്പിന്റെ തീവ്രയജ്ഞ പരിശോധനകള്‍ ഒന്നിന് രാവിലെ ആറു മുതല്‍ 31 ന് രാത്രി 12 വരെ നടത്തും.

മദ്യ, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി കണ്ണൂർ അസി. എക്സൈസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ഒരു എക്സൈസ് പ്രിവന്റീവ് ഓഫീസറുടെ നേതൃത്വത്തില്‍ 24x7 പ്രവർത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം എക്സൈസ് ഡിവിഷൻ ഓഫീസില്‍ ഒന്ന് മുതല്‍ പ്രവർത്തനം ആരംഭിക്കും. കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികളില്‍ അതാത് സമയംതന്നെ തുടർ നടപടികള്‍ സ്വീകരിക്കുമെന്ന് എക്സൈസ് കമ്മീഷണർ അറിയിച്ചു.

ജില്ലയിലെ താലൂക്ക് പരിധികളില്‍ എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർമാരുടെ മേല്‍നോട്ടത്തില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് തല സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകളും ഒന്നു മുതല്‍ പ്രവർത്തനം തുടങ്ങും. ഇതില്‍ ഒരു എക്സൈസ് ഇൻസ്പെക്ടർ, ഒരു പ്രിവന്റീവ് ഓഫീസർ, രണ്ട് സിവില്‍ എക്സൈസ് ഓഫീസർമാർ, ഒരു ഡ്രൈവർ എന്നിവർ വാഹന സഹിതം ഉണ്ടായിരിക്കും. ജില്ലയിലെ അതിർത്തി പ്രദേശങ്ങള്‍, കോളനികള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച്‌ സംയുക്ത പരിശോധനകളും നടത്തും.

മദ്യ, മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട പരാതികള്‍ താഴെ പറയുന്ന നമ്പറുകളില്‍ അറിയിക്കാം. വിവരം നല്‍കുന്നവരുടെ വിവരങ്ങള്‍ പൂർണമായും രഹസ്യമായി സൂക്ഷിക്കും. ഡിവിഷനല്‍ കണ്‍ട്രോള്‍ റൂം, എക്സൈസ് ഡിവിഷൻ ഓഫീസ്, കണ്ണൂർ: 04972 706698.
താലൂക്ക്തല കണ്‍ട്രോള്‍ റൂം എക്സൈസ് സർക്കിള്‍ ഓഫീസുകള്‍: കണ്ണൂർ- 04972 749973, തളിപ്പറമ്പ്- 04960 201020, കൂത്തുപറമ്പ്- 04902 362103, ഇരിട്ടി- 04902 472205. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ കണ്ണൂർ - 04972 749500. എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ: സ്പെഷല്‍ സ്ക്വാഡ്, കണ്ണൂർ- 04972 749500, കണ്ണൂർ- 04972 749973, തളിപ്പറമ്പ്- 04602 201020, കൂത്തുപറമ്പ്- 04902 362103, ഇരിട്ടി - 04902 472205.
എക്സൈസ് ഇൻസ്പെക്ടർ: കണ്ണൂർ- 04972 749971, പാപ്പിനിശേരി- 04972 789650, തളിപ്പറമ്പ് - 04602 203960, ആലക്കോട്- 04602 256797, ശ്രീകണ്ഠപുരം - 04602 232697, പയ്യന്നൂർ- 04985 202340, തലശേരി- 04902 359808, കൂത്തുപറമ്പ് - 04902 365260, പിണറായി- 04902 383050, ന്യൂമാഹി ചെക്ക്പോസ്റ്റ്- 04902 335000, മട്ടന്നൂർ- 04902 473660, ഇരിട്ടി- 04902 494666, പേരാവൂർ- 04902 446800, കൂട്ടുപുഴ ചെക്ക്പോസ്റ്റ് - 04902 421441.

Post a Comment

أحدث أقدم
Join Our Whats App Group