Join News @ Iritty Whats App Group

കണ്ണൂരിൽ വന്ദേഭാരതിന് നേരെ കല്ലേറിഞ്ഞ് ചില്ലു തകര്‍ത്ത കേസില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

കണ്ണൂരിൽ വന്ദേഭാരതിന് നേരെ കല്ലേറിഞ്ഞ് ചില്ലു തകര്‍ത്ത കേസില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍


തോട്ടട: വന്ദേഭാരതിന് കല്ലെറിഞ്ഞ കേസിലെ പ്രതി പിടിയില്‍ കണ്ണൂർ കടലായി സ്വദേ ശി സി.വി. ലിനീഷാ (36) ണ് പിടിയിലായത് ജൂലൈ 21ന് ഉച്ചയ്ക്ക് മൂന്ന രയോടെയാണ് കണ്ണൂർ റെയില്‍വേ സ്റ്റേഷനും സൗത്ത് റെയില്‍വേ സ്റ്റേഷനും ഇടയിലായി വന്ദേഭാരതിന് നേരെ കല്ലേറുണ്ടായത്.

കല്ലേറില്‍ മുൻഭാഗത്തെ കോച്ചിൻ്റെ ഗ്ലാസ് തകർന്നു സംഭവത്തില്‍ കണ്ണൂർ റെയില്‍വേ സംരക്ഷണസേന കേസെടുത്തിരുന്നു അന്വേഷണത്തിൻ്റെ ഭാഗമായി നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ആർ.പി.എഫ്, റെയില്‍വേ പോലീസ്, കണ്ണൂർ സിറ്റി പോലീസ് എന്നിവരുടെ നേതൃത്വ ത്തില്‍ ഇതിനകം പരിശോധിച്ചിരുന്നു.

സംഭവ സ്ഥലത്തെ നിരവധി വീടുകള്‍ കേന്ദ്രീ കരിച്ചും നടത്തിയ പരിശോധനക്കൊടുവിലാണ് പ്രതി പിടിയിലായത്. റെയില്‍വേ ട്രാക്കിന് സമീപമുള്ള ഒരു ഒ ഴിഞ്ഞ വീട്ടില്‍ മദ്യപിച്ചവരെ ചോദ്യം ചെയ്‌തതോടെയാണ് സംഭവത്തിൻ്റെ ചുരുളഴിഞ്ഞത്. മദ്യപാനത്തിനിടെയുണ്ടായ വാക്തർക്കത്തിനൊടുവില്‍ കുപിതനായ പ്രതി പുറത്തുപോയി ട്രെയിനിന് കല്ലെറിയുകയായിരുന്നുവെന്നാണ് മൊഴി.

Post a Comment

أحدث أقدم
Join Our Whats App Group