Join News @ Iritty Whats App Group

ജീവന് ഭീഷണിയായി ശിവപുരം -നടുവനാട് റോഡരികിലെ മണ്ണിടിച്ചൽ

ജീവന് ഭീഷണിയായി ശിവപുരം -നടുവനാട് റോഡരികിലെ മണ്ണിടിച്ചൽ



 ഉരുവച്ചാൽ: മണ്ണിടിച്ചിലിൽ ജനജീവിതത്തിന് അപകട ഭീഷണിയേറുന്നു. അടിയന്തര നട പടി തേടി എംഎൽഎക്ക് നി വേദനം നൽകി പഞ്ചായത്തം ഗവും നാട്ടുകാരും. മാലൂർ പഞ്ചായത്തിലെ ശിവപുരം രണ്ടാം വാർഡ് നടുവനാട് റോഡിൽ കരുഞ്ഞിപള്ളിയുടെ ഇ രുഭാഗങ്ങളിലുമാണ് മണ്ണിടിയുന്നത്. കാലവർഷത്തിലു ണ്ടാകുന്ന രുക്ഷമായ മണ്ണിടിച്ചിൽ വാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും അപകടഭീ ഷണി ഉയർത്തുകയാണ്.

ഈ സാഹചര്യത്തിൽ അടി യന്തര നടപടി ആവശ്യപ്പെട്ട് വി.കെ സനോജ് എംഎൽഎ ക്കാണ് വാർഡംഗം സി റഹ്മത്ത്, വികസന സമിതി കൺവീനർ സിറാജ്, സി.പി നൗഫൽ, എ.പി റഹൂഫ് എന്നിവരുടെ നേതൃത്വ ത്തിൽ നിവേദനം നൽകിയത്. ദിവസങ്ങൾക്ക് മുമ്പ് കനത്തമ ഴയിൽ മണ്ണും മുറിച്ചിട്ട തെങ്ങി ന്റെ അടിഭാഗവും റോഡിലേക്ക് വീണ് അതുവഴി കടന്നുപോയ കാറിന് മുകളിലേക്ക് വീണ് കാ റിന് കേടുപാട് സംഭവിച്ചിരുന്നു. കാർ യാത്രക്കാർ ഭാഗ്യം കൊണ്ടാണ് പരിക്കേൽക്കാതെ ര ക്ഷപ്പെട്ടത്. മണ്ണിടിച്ചിൽ ഭീഷ ണിയായി നിൽക്കുന്ന സ്ഥലത്ത് സ്ഥാപിച്ച വൈദ്യുതി തൂ ണും ജനജീവിതത്തിന് ഭീഷ ണിയുയർത്തുകയാണ്.

Post a Comment

أحدث أقدم
Join Our Whats App Group